Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഫോൺ X ഒന്നാമത് തൊട്ടുപിന്നാലെ 8 പ്ലസും റെഡ്‌മി 5എയും

ഐഫോൺ X ഒന്നാമത്, റെഡ്‌മി 5 ആദ്യ മൂന്നിൽ

ഐഫോൺ X ഒന്നാമത് തൊട്ടുപിന്നാലെ 8 പ്ലസും റെഡ്‌മി 5എയും
, ശനി, 19 മെയ് 2018 (16:39 IST)
രാജ്യാന്തര മൊത്ത വിൽപ്പനയിൽ ആപ്പിളിന്റെ ഐഫോൺ X ഒന്നാമതെത്തി. ഐഫോൺ X ഇറങ്ങിയ അന്നുമുതൽ ഏറെ പ്രതിസന്ധികൾ നേരിട്ടിരിന്നു. കഴിഞ്ഞ വർഷം ഇറങ്ങിയ 8 പ്ലസ് ആണ് രണ്ടാമത്. എന്നാൽ ആദ്യമായി ഷവോമിയുടെ റെഡ്മി 5 ആദ്യ മൂന്നിലെത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്ന ഫോണാണ് റെഡ്‌മി 5എ.
 
കൗണ്ടർ പോയിന്റ് മാർക്കറ്റ് പൾസിന്റെ ഏപ്രിൽ എഡിഷനിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഐഫോൺ X 3.4% വിപണി മൂല്യവുമായി നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ ഒന്നാമതെത്തി. ഐഫോൺ 8 പ്ലസിന്റേത് 2.3%, ഷവോമി റെഡ്‌മി 5എയുടേത് 1.8% എന്നിങ്ങനെയാണ് വിപണി മൂല്യം.
 
എന്നാൽ അതേ സമയം, മാർച്ചിലെ രാജ്യാന്തര വിപണിയിലെ കണക്കുകൾ പ്രകാരം കൂടുതൽ വിറ്റഴിക്കപ്പെട്ട ആൻഡ്രോയിഡ് ഫോൺ എന്ന നേട്ടം ഷവോമി റെഡ്‌മി 5 സ്വന്തമാക്കിയത് ശ്രദ്ധേയമാണ്. ഒപ്പോ എ83 ഹാൻഡ്‌സെറ്റ് നാലാം സ്ഥാനം സ്വന്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാടകങ്ങള്‍ക്ക് അവസാനം, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചു