Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മാര്‍ട്ട്ഫോണ്‍ അപ്ഡേറ്റ് ചെയ്തോളൂ... പക്ഷേ ഇക്കാര്യം മറന്നിട്ടാകരുത് !

ആന്‍ഡ്രോയിഡ് ഫോണ്‍ അപ്ഡേറ്റ് ചെയ്തില്ലേ ? ഇല്ലെങ്കില്‍ ഇനി വൈകിക്കേണ്ട !

സ്മാര്‍ട്ട്ഫോണ്‍ അപ്ഡേറ്റ് ചെയ്തോളൂ... പക്ഷേ ഇക്കാര്യം മറന്നിട്ടാകരുത് !
, വെള്ളി, 8 ഡിസം‌ബര്‍ 2017 (16:41 IST)
ഇക്കാലത്ത് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. പലതരത്തിലുള്ള ആവശ്യങ്ങള്‍ക്കായാണ് നമ്മള്‍ ആന്‍ഡ്രോയിഡ് ഫോണുകളെ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇടയ്ക്ക് ഈ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുന്നത് വളരെ നല്ലതാണ്. അത്തരത്തില്‍ ചെയ്യുന്നതിലൂടെ പുതിയ സവിശേഷതകള്‍ ലഭ്യമാവുകയും ഫോണിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കുകയും ചെയ്യും.
 
ആന്‍ഡ്രോയിഡ് ഫോണ്‍ അപ്ഡേറ്റ് ചെയ്യുന്നതിനു മുമ്പായി ഫോണ്‍ ബാക്കപ്പ് ഓപ്ഷന്‍ ചെക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. അതിനുശേഷം ഫോണിന്റെ ആപ്പ് ഡ്രോയറിലോ അല്ലെങ്കില്‍ ഡിവൈസിന്റെ മെനു ബട്ടണിലോ അമര്‍ത്തിയാല്‍ ഹോം സ്‌ക്രീന്‍ വരും. അതിലെ സെറ്റിങ്ങ്‌സ് തിരഞ്ഞെടുക്കുക. സെറ്റിങ്ങ്‌സില്‍ പോയ ശേഷം താഴേക്കു സ്‌ക്രോള്‍ ചെയ്യുമ്പോള്‍ 'About phone/About Tablet എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
 
തുടര്‍ന്ന് സിസ്റ്റം അപ്‌ഡേറ്റ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. അതില്‍ സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ് എന്ന് ചിലപ്പോള്‍ ലേബല്‍ ചെയ്തിരിക്കും. അതിലെ ചെക്ക് നൗ എന്നതില്‍ ടാപ്പ് ചെയ്യുക. അപ്പോള്‍ അപ്‌ഡേറ്റുകള്‍ ആവശ്യമുണ്ടോ ഇല്ലയോ എന്നകാര്യം നിങ്ങളുടെ ഡിവൈസ് തിരയുന്നതാണ്. ഒരിക്കല്‍ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍, സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാനായി ഡിവൈസ് റീസ്റ്റാര്‍ട്ട് ചെയ്യാന്‍ മറക്കുകയുമരുത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഖി നാശം വിതച്ചപ്പോൾ കേരളത്തെ മോദി അവഗണിച്ചു, അദ്ദേഹം ഇപ്പോഴും ഗുജറാത്ത് മുഖ്യമന്ത്രി തന്നെ; യെച്ചൂരി