Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ ആദ്യ സമ്പൂർണ 4G ജില്ലയാവാനൊരുങ്ങി ഇടുക്കി !

രാജ്യത്തെ ആദ്യ സമ്പൂർണ 4G ജില്ലയാവാനൊരുങ്ങി ഇടുക്കി !
, ബുധന്‍, 7 നവം‌ബര്‍ 2018 (14:32 IST)
പൂർണമായും 4G ലഭ്യമാകുന്ന രാജ്യത്തെ ആദ്യ ജില്ലയാവാനുള്ള അവസാന തയ്യാറെടുപ്പിലാണ് ഇടുക്കി. പൊതുമേഖല ടെലികോം കമ്പനിയായ ബി എസ് എൻ എൽ നെറ്റ്‌വർക്കിലൂടെയാണ് ജില്ലയിൽ മുഴുവനും 4G ലഭ്യമാക്കുന്നത്. മൂന്നാർ കുമളി എന്നിവിടങ്ങളിൽ കൂടി 4Gഎത്തുന്നതോടെ രാജ്യത്തെ സമ്പൂർണ 4G ജില്ലയായി ഇടുക്കി മാറും.
 
നിലവിൽ ഇതിനായുള്ള അവസാനവട്ട പ്രവർത്തികൾ നടക്കുകയാണ്. 3G ടവറുകൾ 4Gയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിന്റെ പ്രവർത്തികളാണ് പുരോഗമിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ബി എസ് എൻ എൽ 4G സേവനം അരംഭിച്ചത് ഇടുക്കി ജില്ലയിലായിരുന്നു, ഇതിനാലാണ് രാജ്യത്തെ ആദ്യ സമ്പൂർണ 4G ജില്ലയായി ഇടുക്കിയെ മാറ്റാൻ ബി എസ് എൻ എൽ തീരുമാനിച്ചത്.
 
എന്നാൽ ബി എസ് എൻ എൽ മറ്റു മേഖലകളിലേക്ക് ഈ സേവനം നടപ്പിലാക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അടുത്ത വർഷം പകുതിയോടുകൂടി രാജ്യത്ത് 5G സേവനം ലഭ്യമാക്കും എന്ന് ബി എസ് എൻ എൽ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അങ്ങനെയെങ്കിൽ മറ്റു പ്രദേശങ്ങളിൽ നേരിട്ട് 5G അപ്ഡേഷനാകും ബി എസ് എൻ എൽ നടത്തുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെര്‍സലിനു പിന്നാലെ വീണ്ടും വിവാദം ; ‘സര്‍ക്കാര്‍’ തമിഴ്‌നാട് സര്‍ക്കാരിന് തലവേദനയാകുന്നു - എതിര്‍പ്പുമായി മന്ത്രി