Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ഇൻ‌കമിംഗ് കോളുകൾക്കും പണം നൽകേണ്ടി വരും !

ഇനി ഇൻ‌കമിംഗ് കോളുകൾക്കും പണം നൽകേണ്ടി വരും !
, ഞായര്‍, 25 നവം‌ബര്‍ 2018 (16:47 IST)
ഡല്‍ഹി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ സൌചന്യ ഇൻ‌കമിംഗ് കോളുകൾ നിർത്തലാക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇൻ‌കമിംഗ് കോളുകൾക്ക് നിശ്ചിത ചാർജ് ഈടാക്കാനാണ് കമ്പനികളുടെ തീരുമാനം.
 
നമ്പറുകളുടെ ഉപയോഗം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടിപടി എന്നാണ് കമ്പനികളുടെ വിശദീകരണം. എയർടെൽ വോഡഫോൺ- ഐഡിയ എന്നീ ടെലികോം ദാതാക്കൾ ഇൻ‌കമിംഗ് കോളുകൾക്ക് ചാർജ് ഈടാക്കാൻ തയ്യാറെടുക്കുന്നതയാണ് റിപ്പോർട്ടുകൾ.  
 
ഇൻകമിംഗ് കോളുകൾ ലഭിക്കുന്നതിനായി ഇനി പ്രത്യേക റീചാർജുകൾ ചെയ്യേണ്ടി വരും. ടെലികോം വിപണിയിലേക്ക് ജിയോ വമ്പൻ ഓഫറുകളുമായി കടന്നുവന്നതോടെ. ജിയോയ്ക്ക് സമാനമായ ഓഫറുകൾ നൽകാൻ മറ്റു കമ്പനികളും നിർബന്ധിതരായിരുന്നു. ഇത് ടെലികോം കമ്പ്നികളെ വലിയ നഷ്ടത്തിലേക്ക് നയിച്ചിരുന്നു. നീ നഷ്ടം  പരിഹരിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഊബർ ഈറ്റ്സ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി ആലിയ ഭട്ട്