Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരിച്ച സ്ത്രീയിൽനിന്ന് സ്വീകരിച്ച ഗർഭപാത്രത്തിലൂടെ ഒരു പെൺകുഞ്ഞ് ഭൂമിയിലേക്ക് മിഴിതുറന്നു, ഇത് വൈദ്യശാസ്ത്രത്തിന്റെ ചരിത്ര നേട്ടം !

മരിച്ച സ്ത്രീയിൽനിന്ന് സ്വീകരിച്ച ഗർഭപാത്രത്തിലൂടെ ഒരു പെൺകുഞ്ഞ് ഭൂമിയിലേക്ക് മിഴിതുറന്നു, ഇത് വൈദ്യശാസ്ത്രത്തിന്റെ ചരിത്ര നേട്ടം !
, ബുധന്‍, 5 ഡിസം‌ബര്‍ 2018 (13:29 IST)
മരിച്ച സ്ത്രീയിൽനിന്നും സ്വീകരിച്ച ഗർഭപാത്രത്തിലൂടെ യുവതി പൂർണ ആരോഗ്യമുള്ള പെൺകുഞ്ഞിന് ജൻ‌മം നൽകി. ജീവിച്ചിരിക്കുന്ന ദാതാക്കളിൽനിന്നും ഗർഭപാത്രം സ്വീകരിച്ച് സ്ത്രീകൾ ഗർഭിണിയായിട്ടുണ്ട്. എന്നാൽ മരിച്ച സ്ത്രീയിൽനിന്നും സ്വീകരിച്ച ഗർഭപാത്രത്തിലൂടെ ഒരാൾ കുഞ്ഞിന് ജൻ‌മം നൽകുന്നത് വൈദ്യ ശാസ്ത്രത്തിന്റെ ചരിത്രത്തിലാദ്യമായാണ് . ബ്രസിലിലെ മുപ്പത്തിരണ്ടുകാരിയായ യുവതിയാണ് കുഞ്ഞിന് ജൻ‌മം നൽകിയത്.
 
2016ലായിരുന്നു യൂണിവേഴ്സിറ്റി ഓഫ് സാവോപോളോയിലെ ദാസ് ക്ലിനിക്കിൽ മരിച്ച സ്ത്രീയിൽനിന്നുമുള്ള ഗർഭപാത്രം യുവതിയിൽ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്. ജൻ‌മനാ ഗർഭപത്രമില്ലാത്ത എം ആര്‍ കെ എച്ച് എന്ന രോഗാവസ്ഥ ഉണ്ടായിരുന്ന യുവതിയാണ് സ്ട്രോക്ക് വ്വന്ന് മരിച്ച 45കാരിയിൽനിന്നും ഗർഭപാത്രം സ്വീകരിച്ചത്. ഗർഭപാത്രം സ്വീകരിച്ച് 37ആം ദിവസം തന്നെ യുവതിക്ക് ആദ്യ ആർത്തവം ഉണ്ടായി. ഇതോടെ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയം കണ്ടു.
 
പിന്നീടങ്ങോട്ട് ഗർഭിഒണിയാകുന്നതുവരെ യുവതിക്ക് കൃത്യമായി ആർത്തവം ഉണ്ടായിരുന്നു. ഐ വി എഫ് ചികിത്സ രീതിയിലൂടെയാണ് യുവതി ഗർഭിണിയായത്. ഗർഭത്തിന്റെ എട്ടാം മാസത്തിലാണ് പൂർണ ആരോഗ്യവതിയായ പെൺകുഞ്ഞിനെ സിസേറിയൻ വഴി പുരത്തെടുത്തത്. കുഞ്ഞിന് 17 ഇഞ്ച് നീളവും രണ്ടര കിലോ ഭരവുമുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഭാര്യയെ കൊല്ലണം, വാടകക്കൊലയാളികള്‍‘; ജെസിക്കയെ കൊന്ന് സ്വവര്‍ഗപങ്കാളിയെ സ്വന്തമാക്കാന്‍ മിതേഷ് നടത്തിയത് വന്‍ ആസൂത്രണം