റിലയന്‍സിന്റെ ജിയോ എയര്‍ഫൈബര്‍ ഗണേശ ചതുര്‍ഥി ദിനമായ സെപ്റ്റംബർ 19ന് ലോഞ്ച് ചെയ്യുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 46മത് വാര്‍ഷികസമ്മേളനത്തില്‍ വെച്ചായിരുന്നു മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ജിയോയുടെ 5ജി സേവനങ്ങള്‍ 2023 ഡിസംബറോടെ രാജ്യം മുഴുവന്‍ അള്‍ട്രാ ഹൈ സ്പീഡ് നെറ്റ്‌വര്‍ക്കില്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് അംബാനി പറയുന്നു.
ഫൈബര്‍ നെറ്റ്‌വര്‍ക്കില്ലാതെ ഫൈബര്‍ നെറ്റ്‌വര്‍ക്കിന്റെ സ്പീഡ് വയര്‍ലെസായി നല്‍കുന്ന സംവിധാനമാണ് ജിയോ എയര്‍ ഫൈബര്‍. എയര്‍ടെല്ലും എക്‌സ്ട്രീം എയര്‍ ഫൈബര്‍ എന്ന പേരില്‍ ഈ സര്‍വീസ് നല്‍കുന്നുണ്ട്. 1 ജിബി സ്പീഡാണ് റിലയന്‍സ് ജിയോ എയര്‍ ഫൈബര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ പ്ലാന്‍ സംബന്ധിച്ച വിവരങ്ങള്‍ സെപ്റ്റംബര്‍ 19ന് ശേഷമെ അറിയാന്‍ സാധിക്കു.