വെൽക്കം ഓഫറായി 4K ടിവി, തരംഗമാകാൻ ജിയോ ജിഗാഫൈബർ എത്തി !

വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (20:01 IST)
ടെലികോം രംഗത്തേക്ക് കടന്നുവന്നതുമുതൽ ജിയോയെ വെല്ലാൻ മറ്റാർക്കും സാധിക്കുന്നില്ല. ജിയോയുടെ പ്രഭാവത്തിൽ പല കമ്പനികളും നഷ്ടം നേരിടുകയാണ്. ഇപ്പോഴിത എറെ കാത്തിരുന്ന ജിയോ ജിഗാഫൈബർ ബ്രോഡ്ബാൻഡ് ഹോം ടിവി സർവീസുകൾക്ക് തുടക്കമിട്ടിരിക്കുകയാണ് റിലയൻസ്. ഇന്നുമുതൽ ( സെപ്തംബർ 5 ) മുതൽ ഉപയോക്താക്കൾക്ക് കണക്ഷൻ ലഭ്യമായി തുടങ്ങും.
 
വെറും 700 രൂപയാണ് 100 എംബിപെർ സെക്കൻ ബ്രോഡ്ബാൻഡ് സർവീസ് ജിഗാഫൈബർ നൽകുന്നത്. 700 രൂപ മുതൽ 10,000 രൂപ വരെയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകളാണ് ജിയോ ജിഗാ ഫൈബർ പ്രഖ്യാപിച്ചിരിക്കുന്നത്. ജിഗാ ഫൈബറിന്റെ ഏറ്റവും കുറഞ്ഞ വേഗത 100 എംബി‌പിഎസും, ഉയർന്ന വേഗത 1 ജിബിപിഎസുമാണ്
 
എല്ലാ പ്ലാനുകൾക്കൊപ്പവും ജിയോ ഹോം ടിവി, ജിയോ ലാൻഡ്‌ലൈൻ കോൾ എന്നിവ സൗജന്യമായി ലഭിക്കും. ഗിഗാഫൈബറിനൊപ്പം ലഭിക്കുന്ന ഒപ്ടികൽ നെറ്റ്‌വർക്ക് ടെർമിനൽ (ഒഎൻടി) റൗട്ടർ വഴി സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ തുടങ്ങിയ ഗാഡീജെറ്റുകളുമായി കണക്റ്റ് ചെയ്യാൻ സാധിക്കുന്നതാണ്. അധികം വൈകാതെ തന്നെ റിലീസ് ദിവസം സിനിമ വീട്ടിലിരുന്ന് കണാവുന്ന ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്ന സേവനനവും ലഭ്യമായി തുടങ്ങും.  
 
വെൽക്കം ഓഫറിൽ ജിയോ ജിഗാഫൈബർ ഇപ്പോൾ സ്വന്തമാക്കാം ഈ ഓഫറിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് 4K സെറ്റ്‌ടോപ് ബോക്സിനൊപ്പം, എച്ച്ഡി, 4K എൽഇഡി ടിവി, അല്ലെങ്കിൽ പെഴ്സണൽ കമ്പ്യൂട്ടർ എന്നിവ ലഭിക്കും. ജിയോയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് കണക്ഷൻ സ്വന്തമാക്കാൻ സധിക്കും. വെൽക്കം ഓഫറിന്റെ ഭാഗമായി രണ്ട് മാസത്തേക്ക് സേവനങ്ങൾ സൗജന്യമായിരികും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചന്ദ്രയാൻ 2 ചന്ദ്രനിൽ ഇറങ്ങുന്നത് നാഷ്ണൽ ജിയോഗ്രാഫിക്കിലും ഹോട്ട്‌സ്റ്റാറിലും തൽസമയം കാണാം !