10 രൂപ മുതൽ 100 രൂപ വരെ, പുതിയ ടോക്‌ടൈം പ്ലാനുകളുമായി ജിയോ, ഓരോ റിചാർജിനൊപ്പവും അധിക ഡേറ്റ സൗജന്യം !

ശനി, 19 ഒക്‌ടോബര്‍ 2019 (17:01 IST)
മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള വോയിസ് കോളുകൾക്ക് മിനിറ്റിന് 6 പൈസ വരെ ചാർജ് ഇടാക്കും എന്ന ജിയോയുടെ പ്രഖ്യാപനം നിരാശയോടെയണ് ഉപയോക്താക്കൾ കേട്ടത്.  ഉപയോക്താക്കളെ പിടിച്ചു നിർത്തുന്നതിനായി പുതിയ ടോക്ടൈം റീചാർജുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ റിലയൻസ് ജിയോ.
 
പത്ത് രൂപ മുതൽ 100 രൂപ വരെയുള്ള 4 ടോക്‌ടൈം റീചാർജുകളാണ് പ്രധാനമായും ജിയോ കൊണ്ടുവന്നിരിക്കുന്നത്. ഓരോ റിചാർജിനൊപ്പവും അധിക ഡേറ്റ ജിയോ സൗജന്യമായും നൽകും. 10 രൂപയുടെ റീചാർജിൽ 124 മിനിറ്റാണ് ടോക്‌ടൈം ലഭിക്കുക. കൂടാതെ 1 ജിബി അധിക ഡേറ്റയും ലഭിക്കും. 20 രൂപയുടേ റീചർജിൽ 249 മിനിറ്റ് ടോക്‌ടൈമാന് ലഭ്യമാവും 2 ജിബി ഡേറ്റ ഈ റീചാർജിനൊപ്പം അധികം ലഭിക്കും.
 
656 മിനിറ്റ് ടോക്‌ടൈമാണ് 50 രൂപയുടെ റീചാർജിൽ ലഭിക്കുക. 5 ജിബി വരെ അധിക് ഡേറ്റയും സ്വന്തമാക്കാം. 100 രൂപയുടെ പ്ലാനിൽ 1362 മിനിറ്റ് ടോക്‌ടൈമും 10 ജിബി അധിക ഡേറ്റയുമാണ് ലഭിക്കുക. ടോക്‌ടൈം റീചാർജുകളിൽ അധിക ഡേറ്റ കൂടി നൽകി ഉപയോക്താക്കളെ പിടിച്ചു നിർത്തുകയാണ് ജിയോയുടെ ലക്ഷ്യം.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അഞ്ച് പാന്റുകൾ, നിരവധി ടി ഷർട്ടുകൾ, ലെഗേജിന്റെ ഭാരം കുറക്കാൻ യുവതി അണിഞ്ഞത് 2.5 കിലോഗ്രാം ഭാരമുള്ള വസ്ത്രങ്ങൾ !