കഴിഞ്ഞ 31 ദിവസത്തിനിടെ റിലയൻസ് ജിയോയ്ക്ക് നഷ്ടമായത് 1.2 കോടി വരിക്കാരെ. ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 41.57 കോടിയായി കുറഞ്ഞു.കഴിഞ്ഞ വർഷം ഡിസംബറിലും നവംബറിലുമായി മിക്ക കമ്പനികളും 25 ശതമാനം വരെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതാണ് വരിക്കാരുടെ എണ്ണം കുറയാൻ ഇടയാക്കിയത്.
ട്രായിയുടെ കണക്കുപ്രകാരം എണ്ണത്തിൽ പിടിച്ച് നിൽക്കുന്നത് ബിഎസ്എൻഎല്ലും എയർടെല്ലും മാത്രമാണ് വരിക്കാർ പോവാതെ പിടിച്ചുനിന്ന ടെലികോം കമ്പനികൾ. എയർടെല്ലിൽ 4.75 ലക്ഷം ഉപഭോക്താക്കളാണ് പുതുതായി ചേർന്നത്. ഇതോടെ എയർടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.57 കോടിയായി. 41.57 കോടി വരിക്കാരാണ് ജിയോയ്ക്ക് ഉള്ളത്.