Select Your Language

Notifications

webdunia
webdunia
webdunia
webdunia

5G സ്മാർട്ട്ഫോണുകൾ 2,500 രൂപ മുതൽ ലഭ്യമാക്കാൻ ജിയോ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ

5G സ്മാർട്ട്ഫോണുകൾ 2,500 രൂപ മുതൽ ലഭ്യമാക്കാൻ ജിയോ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ
, തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (13:17 IST)
മുംബൈ: ഇന്ത്യയിൽ 5G സ്മാർട്ട്ഫോണുകളുടെ തരംഗം സൃഷ്ടിയ്ക്കാൻ ജിയോ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. 2,500 രൂപ മുതൽ വിലയിൽ 5G സ്മാർട്ട്ഫോണുകൾ ജിയോ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തിൽ 5,000 രൂപ റേയിഞ്ചിൽ ആയിരിയ്ക്കും സ്മാർട്ട്ഫോണുകൾ എത്തുക എങ്കിലും വിപണിയിൽ ആവശ്യഗതയും സാധ്യതയും അനുസരിച്ച് 2,500 മുതൽ 3,000 രൂപ വരെ വിലയിൽ 5G സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ചേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.
 
രാജ്യത്തെ 35 കോടിയോളം വരുന്ന ഫീച്ചർഫോൺ 2G ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്നതാണ് റിലയൻസിന്റെ നീക്കം. രാജ്യത്തെ 2G മുക്തമാക്കമെന്ന് 43 ആമത് വാര്‍ഷിക പൊതുയോഗത്തില്‍ റിലയൻസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇതേക്കുറിച്ച് റിലയൻസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 5Gയ്ക്കായുള്ള നെറ്റ്‌വർക്ക് ഉപകരണങ്ങൾ റിലയൻസ് വികസിപ്പിയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ. നിലയിൽ ഇന്ത്യയിൽ ലഭ്യമായ 5G സ്മാർട്ട്ഫോണിന് 27,000 രൂപയാണ് വില. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോസ് കെ മാണിക്കെതിരെ ബിജു രമേശ്; ബാര്‍ കോഴക്കേസ് പിന്‍‌വലിക്കാന്‍ 10 കോടി വാഗ്‌ദാനം ചെയ്‌തു