Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാർകോഴ കേസ് പിൻവലിയ്ക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്

ബാർകോഴ കേസ് പിൻവലിയ്ക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്
, തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (10:55 IST)
കെ എം മാണിയെ ബർകോഴ കേസിൽ കുടുക്കാൻ ഐ ഗ്രൂപ്പും രമേശ് ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേസ് പിൻവലിയ്ക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന് ബാറുടമ ബിജു രമേശ്. കേസ് പിൻവലിയ്ക്കാൻ ആദ്യം ഭീഷണിപ്പെടുത്തി എന്നും പിന്നീട് പണം വാഗ്ദാനം ചെയ്തു എന്നുമാണ് ബിജു രമേശ് ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത്.    
 
ബാറുടമ ജോൺ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ മാണി സംസാരിച്ചത്. ഈസായം നിരവധി ബാറുടമകൾ തന്നോടൊപ്പം ഉണ്ടായിരുന്നു എന്നും  ബിജു രമേശ് പറഞ്ഞു. മാണിക്കെതിരെ രമേശ് ചെന്നിത്തലയും പിസി ജോർജും, അടൂർ പ്രകാശും, ജോസഫ് വഴയ്ക്കനും നടത്തിയ ഗൂഢാലോചനയാണ് ബാർ കോഴ കേസ് എന്നും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയ്ക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നു എന്നുമാണ് സ്വകാര്യ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് എന്ന പേരിൽ കഴിഞ്ഞ ദിവസം പുറത്തുവന്നത്.   
 
എറണാകുളത്തെ ഒരു അഭിഭാഷകന്റെ സാനിധ്യത്തിലും മുണ്ടക്കയത്തെ സർക്കാർ ഗസ്റ്റ് ഹൗസിലും വച്ചാണ് ഗൂഡാലോചന നടന്നത് എന്നും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ശമേശ് ചെന്നിത്തയ്ക്ക് പിന്തുണ നൽകാതിരുന്നതാണ് ബാർ കോഴ കേസിന് കാരണമായത് എന്നും റിപ്പോർട്ടിൽ പരാമർശിയ്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യം കൊവിഡിന്റെ മൂർധന്യാവസ്ഥ മറികടന്നു, അടുത്ത വർഷം ഫെബ്രുവരിയോടെ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധ സമിതി