ജിയോ വോയിസ് കോളുകൾക്ക് ഉടൻ പണം ഈടാക്കില്ല, തീരുമാനം ഇങ്ങനെ !

Webdunia
വെള്ളി, 11 ഒക്‌ടോബര്‍ 2019 (15:40 IST)
വോയിസ് കോളുകൾക്ക് ജിയോ ഇനിമുതൽ പണം ഈടാക്കും എന്ന വാർത്ത ഉപയോക്തക്കളെ നിരാശയിലാക്കിയിരുന്നു. എന്നാൽ ഉടൻ കോളുകൾക്ക് പണം ഈടാക്കി തുടങ്ങില്ല എന്നാണ് ഇപ്പോൾ ജിയോ വ്യക്തമാക്കുന്നത്. നിലവിലുള്ള ജിയോ പ്ലാൻ അവസാനിക്കുന്നത് വരെ വോയിസ് കോൾ ഉപയോക്തക്കൾക്ക് സൗജന്യമയി ലഭിക്കും.
 
ബുധനാഴ്ച വെരെയുള്ള റീചാർജുകളിലാണ് ഈ ആനുകൂല്യം ഉണ്ടാവുക. റീചാർജിന്റെ കാലാവധി അവസാനിച്ചാൽ. അടുത്ത റീചാർജ് മുതൽ ഔട്ട്‌ഗോയിംഗ് വോയിസ് കോളുകൾക്ക് മിനിറ്റിന് ആറു പൈസ ജിയോ ഈടാക്കും. ജിയോ ടു ജിയോ കോളുകൾ സൗജന്യമായിരിക്കും. ജിയോയിൽനിന്നും എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ മറ്റു ടെലികോം കമ്പനികൾക്ക് കീഴിലുള്ള നമ്പരുകളിലേക്കുള്ള വോയിസ് കോളുകൾക്കാണ് പണം ഈടാക്കുക. 
 
നിലവിലെ പ്ലാൻ കാലാവധി അവസാനിച്ചാൽ ഔട്ട്ഗോയിംഗ് കോളുകൾക്കായി പ്രത്യേക ഐ‌സിയു ടോപ്പ്-അപ്പ് വൗച്ചറുകൾ റീചാർജ് ചെയ്യേണ്ടി വരും. 10 രൂപയുടെ മുതൽ 100 രൂപയുടെ വൗച്ചറുകൾ വരെ ലഭ്യമായിരിക്കും. ഓരോ പത്ത് രൂപയുടെ റീച്ചാർജിനും ജിയോ 1 ജിബി അധിക ഡേറ്റ സൗജന്യമായി നൽകുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു

ബജറ്റ് ജനകീയം, ശക്തമായി എതിര്‍ക്കണം; യുഡിഎഫ് ക്യാംപില്‍ ആശങ്ക

തൃത്താലയില്‍ എം.ബി.രാജേഷ് - വി.ടി.ബല്‍റാം പോര് വീണ്ടും

അടിമത്തം നിയമവിധേയം, സ്ത്രീകളെ ഭര്‍ത്താക്കന്മാര്‍ക്ക് തല്ലാം, ഇരുളടഞ്ഞ് കാലത്തേക്ക് അഫ്ഗാനെ തള്ളി താലിബാന്റെ പുതിയ ക്രിമിനല്‍ നിയമം

താരിഫ് യുദ്ധം ഇന്ത്യയ്ക്ക് തിരിച്ചടിയാവില്ല, അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത് 6.8 മുതൽ 7.2 ശതമാനം വരെ വളർച്ച

അടുത്ത ലേഖനം
Show comments