Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹത്തിന് ധനസഹായം വേണമെങ്കിൽ ടോയ്‌ലെറ്റിൽ നിന്നും സെൽഫി എടുക്കണം, ഉത്തരവുമായി മധ്യപ്രദേശ് സർക്കാർ

വിവാഹത്തിന് ധനസഹായം വേണമെങ്കിൽ ടോയ്‌ലെറ്റിൽ നിന്നും സെൽഫി എടുക്കണം, ഉത്തരവുമായി മധ്യപ്രദേശ് സർക്കാർ
, വെള്ളി, 11 ഒക്‌ടോബര്‍ 2019 (14:34 IST)
വരന്റെ വീട്ടിൽ ടോയ്‌ലെറ്റ് ഉണ്ടെങ്കിൽ മാത്രമേ വിവാഹത്തിനുള്ള സർക്കാർ ധനസഹായം ലഭിക്കു എന്ന് ഉത്തരവ് പുറത്തിറക്കി മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായ പദ്ധതിയിലാണ് ഇത്തരം ഒരു നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്. വധുവിന് വിവാഹ ധനസഹായം ലഭിക്കണം എങ്കിൽ വരൻ വീട്ടിലെ ശൗചാലയത്തിന്  മുന്നിൽനിന്ന് സെൽഫി എടുത്ത് അപേക്ഷയോടൊപ്പം സമർപ്പിക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്.
 
യുവാക്കൾ വീടിന്റെ ടോയലെറ്റിൽനിന്നും എടുക്കുന്ന സെൽഫിയും രണ്ട് സത്യവാ‌ങ്മുലവും അപേക്ഷയോടൊപ്പം സമർപ്പിക്കണം. സർക്കാറിന്റെ ഉത്തരവ് വിവാദമായി മാറി. സെൻട്രൽ ലൈബ്രറി ഗ്രൗണ്ടിൽ വ്യാഴാഴ്ച നടന്ന സമൂഹ വിവാഹത്തിൽ 77 ജോഡി യുവതീ യുവാക്കൾ വിവാഹിതരായിരുന്നു. വിവാഹത്തിനായി അപേക്ഷ നൽകിയപ്പോൾ തന്നെ അധികൃതർ സെൽഫി ആവശ്യപ്പെട്ടിരുന്നു. സെൽഫി നൽകാത്തതിനെ തുടർന്ന് അപേക്ഷ സ്വീകരിച്ചില്ല എന്ന് പരാതി ഉയർന്നിട്ടുണ്ട്. 
 
സംസ്ഥാനത്തെ എല്ലാ വീടുകളിലും ശൗചാലയം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതികളുടെ വിവാഹത്തിന് ധനസഹായം നൽകുന്നത്. 51,000 രൂപയാണ് പദ്ധതിയിൽ സർക്കാർ ധനസഹായം ലഭിക്കുക.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നര വയസുകാരിയെ കൊന്ന് ഒടിച്ച് മടക്കി ബാഗിലാക്കി പള്ളിയിലെത്തിച്ചു, തുറക്കരുതെന്ന മുന്നറിയിപ്പും; 5 കൊലപാതകം നടത്തി കേരളത്തെ ഞെട്ടിച്ച ലൂസി