150 ട്രെയിനുകളും 50 സ്റ്റേഷനുകളും സ്വകാര്യ കമ്പനികൾക്ക് കൈമാറും, നടപടിക്രമങ്ങൾക്കായി പ്രത്യേക സമിതി

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (20:01 IST)
ഡൽഹി: രാജ്യത്തെ 150 ട്രെയിനുകളും 50 റെയിൽവേ സ്റ്റേഷനുകളും സ്വകാര്യ മേഖലക്ക് കൈമാറാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇക്കാര്യം സമയബന്ധിതമായി പൂർത്തീകരിക്കാൻ പദ്ധതി തയ്യാറാക്കുന്നതിനായി പ്രത്യേത സമിതി രൂപീകരിക്കും. വാർത്താ ഏജൻസിയയ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
 
റെയിൽവേയിലെ സ്വകാര്യവത്കരണണത്തിൽ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നീതി ആയോഗ് അമിതാഭ് കാന്ത് റെയിൽവേ ബോർഡ് ചെയർമാൻ വികെ യാദവിന് കത്തെഴുതി. വികെ യാദവ്, അമിതാഭ് കാന്ത്, സമ്പത്തിക, ഹൈസിങ്, നഗരകാര്യ, സെക്രട്ടറിമാരും പ്രത്യേക സമിതിയിൽ അംഗങ്ങളായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.   
 
ഉടൻ തന്നെ രാജ്യത്തെ 50 റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യ കമ്പനികൾക്ക് കൈമാറും എന്ന് അംതാഭ് കാന്ത് വ്യക്തമാക്കി. എയർപോർട്ടുകൾ സ്വകാര്യവത്കരിച്ച മാതൃകയിലായിരിക്കും റെയിൽവേസ്റ്റേഷനുകളും സ്വകാര്യ കമ്പനികൾക്ക് നൽകുക. രാജ്യത്തെ 400 റെയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്തേണ്ടതുണ്ട് എന്നും അമിതാഭ് കാന്ത് പറഞ്ഞു.
 
ആദ്യ ഘട്ടത്തിൽ 150 ട്രെയിനുകളാണ് സ്വകാര്യ മേഖലക്ക് കൈമാറുക, തുടർന്ന് കൂടുതൽ ട്രെയിനുകൾ സ്വകാര്യ മേഖലക്ക് കൈമാറും. രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ തേജസ് എക്സ്‌പ്രെസ് ലക്നൗ ഡൽഹി പാതയിൽ ഒക്ടോബർ നാലുമുതൽ ഓടി തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ ട്രെയിനുകളും സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ നീക്കം ഊർജിതമാക്കിയിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രണയം നടിച്ച് വലയിലാക്കും, താലികെട്ടി ആദ്യരാത്രിക്ക് ശേഷം ‘ഗുളിക’ നൽകി കൊല്ലും; സയനൈഡ് മോഹനൻ കൊന്നത് 20 യുവതികളെ