Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ് ജിയോ ചെയ്തത്; ധൻ ധനാ ധൻ ഓഫറിനെതിരെ എയർടെൽ

ജിയോയുടെ ധൻ ധനാ ധൻ ഓഫറിനെതിരെ എയർടെൽ

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ്  ജിയോ ചെയ്തത്; ധൻ ധനാ ധൻ ഓഫറിനെതിരെ എയർടെൽ
, വ്യാഴം, 13 ഏപ്രില്‍ 2017 (13:59 IST)
റിലയന്‍സ് ജിയോ അവതരിപ്പിച്ച ധൻ ധനാ ധൻ ഓഫറിനെതിരെ എയടെൽ രംഗത്ത്. ജിയോയുടെ സമ്മർ സർപ്രെസ് ഓഫറിന് സമാനമാണ് പുതിയ ഓഫറെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് എയര്‍ടെല്‍ പരാതി നൽകി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക മാത്രമാണ് ജിയോ പുതിയ ഓഫറിലൂടെ ചെയ്യുന്നതെന്നും എയർടെൽ പരാതിയിൽ പറയുന്നു.
 
നേരത്തെ ട്രായുടെ ഇടപെടലിനെ തുടർന്നാണ് ജിയോ അവരുടെ സമ്മർ സർപ്രെസ് ഓഫർ പിൻവലിച്ചത്. 402 രൂപക്ക് റീചാർജ് ചെയ്യുന്നവർക്ക് നാല് മാസത്തേക്ക് സമ്പൂർണ സൗജന്യ സേവനമാണ് ജിയോ സമ്മർ ഓഫറില്‍ നൽകിയിരുന്നത്. എന്നാല്‍ ധൻ ധനാ ധൻ ഓഫറിൽ ജിയോ പ്രൈം ഉപഭോക്താകൾ 309 രൂപക്ക് റീചാർജ് ചെയ്താൽ മൂന്ന് മാസത്തേക്കാണ് സൗജന്യ സേവനം ലഭ്യമാവുക.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനപക്ഷസര്‍ക്കാരിനെ താഴെയിടാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ രണ്ടാം വിമോചന സമരത്തിന് നീക്കം നടക്കുന്നു: കോടിയേരി