Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒലെയ്ക്കും ഊബറിനും കേരളാ ബദൽ: ചിങ്ങം ഒന്ന് മുതൽ കേരള സവാരി

ഒലെയ്ക്കും ഊബറിനും കേരളാ ബദൽ: ചിങ്ങം ഒന്ന് മുതൽ കേരള സവാരി
, ചൊവ്വ, 26 ജൂലൈ 2022 (18:48 IST)
കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ-ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്ന് മുതൽ ആരംഭിക്കും. ഒലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. ഇതിനായി 500 ഡ്രൈവർമാരെ നിയോഗിച്ചതായാണ് റിപ്പോർട്ട്.
 
ഐടി,പോലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താകും പദ്ധതി നടപ്പാക്കുക. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ തിരുവനതപുരത്ത് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും അത് പലവിധ കാരണങ്ങളാൽ നീണ്ട് പോകുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ റമ്മിയിൽ ഒറ്റ ദിവസം കൊണ്ട് പോയത് 8 ലക്ഷം രൂപ, യുവാവിൻ്റെ മാനസികനില തകരാറിൽ