Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൈക്രോസോഫ്റ്റിലും കൂട്ടപിരിച്ചുവിടൽ, പതിനായിരത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട്

മൈക്രോസോഫ്റ്റിലും കൂട്ടപിരിച്ചുവിടൽ, പതിനായിരത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട്
, ബുധന്‍, 18 ജനുവരി 2023 (21:12 IST)
ടെക് കമ്പനികളിലെ വ്യാപകമായ പിരിച്ചുവിടൽ തുടരുന്നു. അവസാനമായി ടെക് ഭീമനായ മൈക്രോസോഫ്റ്റ് തങ്ങളുടെ പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ മെറ്റ, ട്വിറ്റർ,ആമസോൺ തുടങ്ങിയ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
 
കമ്പനിയുടെ ആകെ ജീവനക്കാരിൽ 5 ശതമാനത്തിനാണ് ഈ ആഴ്ച ജോലി നഷ്ടമാവുക. ആകെ 2,20,000 ജീവനക്കാരാണ് മൈക്രോസോഫ്റ്റിലുള്ളത്. അഞ്ച് ശതമാനം ജീവനക്കാരെന്നാൽ 11,000ത്തോളം പേർക്ക് ജോലി നഷ്ടമാകും. കഴിഞ്ഞ ഒക്ടോബറിൽ 1000 ജീവനക്കാരെ കമ്പനി പുറത്താക്കിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 1200 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ