Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ ഫീചറുമായി ഫേസ്‌ബുക്ക് മെസഞ്ചർ, വീഡിയോ കോളിൽ ഇനി 50 പേർ!

പുതിയ ഫീചറുമായി ഫേസ്‌ബുക്ക് മെസഞ്ചർ, വീഡിയോ കോളിൽ ഇനി 50 പേർ!
, ഞായര്‍, 26 ഏപ്രില്‍ 2020 (12:27 IST)
കൊവിഡ് ഭീതിയിൽ ലോക്ക്ഡൗണിലായതോടെ വീഡിയോ ആപ്പുകളുടെ പുറകെയാണ് ആളുകൾ. ഒഴിവുസമയം കൂട്ടുകാരോടും കുടുംബത്തോടും വീഡിയോ ചാറ്റ് നടത്തിയാണ് പലരും സമയം കളയുന്നത്. സാധരണയായി ഫേസ്‌ബുക്കും വാട്സപ്പും വീഡിയോകോൾ സേവനം നൽകാറുണ്ടെങ്കിലും കൂടുതൽ ആളുകൾക്ക് കോളി പങ്കെടുക്കാൻ സാധിച്ചില്ല. ഈ അവസരം ഉപയോഗിച്ച് സൂം എന്ന വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പ് രംഗത്ത് വന്നത് വലിയ ക്ഷീണമാണ് ഫേസ്‌ബുക്കിനുണ്ടാക്കിയത്. എന്നാൽ അതെല്ലാം പരിഹരിക്കാൻ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് ഫേസ്ബുക്ക് മെസഞ്ചര്‍.
 
റൂം എന്ന സംവിധാനമാണ് മെസഞ്ചര്‍ പുതിയ ഫീച്ചര്‍വച്ച് പരിഷ്കരിച്ചത്. ഇതോടെ ഒരു സമയം 50 പേർക്ക് വരെ മസഞ്ചർ റൂമിലെ കോളിങ്ങിൽ പങ്കെടുക്കാം.മാത്രമല്ല 360 ഡിഗ്രി ബാക്ക്ഗ്രൗണ്ടുകളും മെസഞ്ചർ റൂമിൽ അവതരിപ്പിക്കും. ഇത് വീഡിയോ കോളിംഗിനെ വേറെ തലത്തിലെത്തിക്കുമെന്നാണ് ഫേസ്‌ബുക്ക് പറയുന്നത്.കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പും വീഡിയോ കോളിംഗ് സംവിധാനം പരിഷ്കരിച്ചിരുന്നു.8 ആളുകൾക്ക് ഇപ്പോൾ ഫേസ്‌ബുക്ക് കോളിൽ പങ്കെടുക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണവൈറസിനെതിരായ പോരാട്ടത്തിൽ നേതൃത്വം നൽകുന്നത് ജനങ്ങളെന്ന് പ്രധാനമന്ത്രി