പ്രണയ ലേഖനം എഴുതി; രണ്ട് വിദ്യാര്‍ഥികളെ ക്ലാസ് മുറിയിലെ ബെഞ്ചില്‍ കെട്ടിയിട്ട് ക്രൂരത
ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലെ കാദിരി നഗരത്തിലുള്ള സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ക്ക് അസാധാരണമായ ശിക്ഷ നടപ്പാക്കിയത്.
പ്രണയ ലേഖനം എഴുതിയതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ക്ലാസ്മുറിയിലെ ബെഞ്ചില്‍ കെട്ടിയിട്ട് ക്രൂരത. ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലെ കാദിരി നഗരത്തിലുള്ള സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ക്ക് അസാധാരണമായ ശിക്ഷ നടപ്പാക്കിയത്.
മൂന്നാം തരത്തിലും അഞ്ചാം തരത്തിലും പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെയാണ് ക്ലാസ്മുറിയിലെ ബെഞ്ചില്‍ കെട്ടിയിട്ട് ശിക്ഷിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ ഹെഡ് മിസ്ട്രസിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആക്റ്റിവിസ്റ്റ് അച്യുത റാവു പറഞ്ഞു.
ഇതില്‍ മൂന്നാം ക്ലാസുകാരനെ പ്രണയ ലേഖനം എഴുതിയതിനും അഞ്ചാം ക്ലാസുകാരനെ സഹപാഠിയുടെ വസ്തു എടുത്തതിനും ആണ് ശിക്ഷിച്ചത്. സ്‌കൂളിലെ പ്രധാന അധ്യാപികയാണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്. അതന്റെ സ്‌കൂളില്‍ ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ കുട്ടികളുടെ രക്ഷിതാക്കളോട് വ്യക്തമാക്കിയത്.
പ്രധാന അധ്യാപിക ഉള്‍പ്പെടെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അച്യൂത റാവു രംഗത്തെത്തി.