Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആപ്പിളിൻ്റെ നിയന്ത്രണങ്ങൾ മറികടന്ന് ഉപഭോക്താക്കളെ നിരീക്ഷിച്ചു, മെറ്റയ്ക്ക് എതിരെ പുതിയ കേസ്

ആപ്പിളിൻ്റെ നിയന്ത്രണങ്ങൾ മറികടന്ന് ഉപഭോക്താക്കളെ നിരീക്ഷിച്ചു, മെറ്റയ്ക്ക് എതിരെ പുതിയ കേസ്
, വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (14:08 IST)
ആപ്പിളിൻ്റെ നിയന്ത്രണം മറികടന്ന് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉപഭോക്താക്കൾക്ക് മേൽ നിയമവിരുദ്ധമായ നിരീക്ഷണം നടത്തിയെന്ന് ആരോപിച്ച് മെറ്റയ്ക്കെതിരെ പരാതി. യു.എസ്. ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ ദി നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയയിലാണ് പരാതി സമര്‍പ്പിക്കപ്പെട്ടത്. 
 
ആപ്പിളിൻ്റെ പുതിയ നിയന്ത്രണങ്ങൾ മറികടന്നുകൊണ്ട് ഫെയ്സ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തുറക്കുന്ന ഇൻ- ആപ്പ് ബ്രൗസറിലൂടെ മെറ്റ ഉപഭോക്താക്കളെ നിരീക്ഷച്ചതായാണ് പരാതി. സംഭവത്തിൽ ബാധിക്കപ്പെട്ടമറ്റ് ഫെയ്സ്ബുക്കിൻ്റെ മറ്റ് ഉപഭോക്താക്കൾക്കും കക്ഷിചേരാൻ സാധിക്കുന്ന ക്ലാസ് ആക്ഷൻ ലോസ്യൂട്ടാണ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്.
 
കഴിഞ്ഞമാസവും മെറ്റയ്ക്കെതിരെ സമാനമായ പരാതി ലഭിച്ചിരുന്നു.ഉപഭോക്താക്കളുടെ ഓൺലൈൻ പാസ്‌വേഡടക്കമുള്ള വിവരങ്ങൾ മെറ്റ നിരീക്ഷിക്കുന്നതായും പരാതികളുണ്ട്.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അവതരിപ്പിച്ച ഐഓഎസ് 14.5 അപ്‌ഡേറ്റിലാണ് മെറ്റ ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങൾക്ക് ആപ്പിൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹര്‍ത്താല്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി