Webdunia - Bharat's app for daily news and videos

Install App

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ, എംഐ A3 ഇന്ത്യയിലെത്തി !

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2019 (17:52 IST)
എംഐ A2വിന്റെ പിൻമുറക്കാരനായ എംഐ A3 യെ ഷവോമി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡൽഹിയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് സ്മാർട്ട്ഫോണിനെ വിപണിയിൽ അവതരിപ്പിച്ചത്. ഈ മസം 23ന് ഇന്ത്യയിൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും. ആമസോണിലും എംഐ ഡോട്കോമിലുമാണ് ഫോൺ വിൽപ്പനക്കെത്തുക. 
 
4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് എംഐ A3 വിപണിയിലെത്തിയിരിക്കുന്നത്. നോട്ട് ജെസ്റ്റ് ബ്യൂ, മോര്‍ ദാന്‍ വൈറ്റ്, കൈന്‍റ് ഓഫ് ഗ്രേ എന്നീ നിറങ്ങളിലാണ് ഫോൺ ഇന്ത്യയിൽ വിൽപ്പനക്കുള്ളത്. അടിസ്ഥാന വേരിയന്റിന് 12,999 രൂപയും, ഉയർന്ന വകഭേതത്തിന് 15,999 രൂപയുമാണ്  വില.
 
എച്ച്‌ഡിഎഫ്‌സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ വങ്ങുന്നവ്ർക്ക് 750 രൂപയുടെ ക്യാഷ് ബാക്കും, ഫോൺ സ്വന്തമാക്കുന്ന എയർടെൽ ഉപയോക്താക്കൾക്ക് പ്രത്യേക ഡബിൾ ഡേറ്റ, അൺലിമിറ്റഡ് കോളിംഗ് ഓഫറും ലഭിക്കും. 6.08 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡ്യു ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയാണ് മാർട്ട്‌ഫോണിലുള്ളത്. ഡിസ്‌പ്ലേക്ക് ഗൊറില്ല ഗ്ലാസ് 5ന്റെ പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു.  
 
48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറയുമായാണ് സ്മർട്ട്‌ഫോൺ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 8 മെഗാപിക്സലിന്റെ  അൾട്ര വൈഡ് ആംഗിൾ സെക്കൻഡറി സെൻസറും, 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുമാണ് ഫോണിലുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 
 
ക്വാൽകോമിന്റെ സ്നാപ്‌ഡ്രാൺ 665 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. അഡ്രിനോ 610 ജിപി‌യു മികച്ച ഗ്രാഫിക് അനുഭവം നൽകും. ആന്‍ഡ്രോയിഡ് പൈ സ്റ്റോക്ക് ഒഎസിലാണ് എംഐA3 പ്രവർത്തിക്കുക. 18W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമുള്ള 4,030 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. മുൻ ജനറേഷനിലേതിന് സമാനമായി രണ്ട് വർഷത്തേക്ക് സോഫ്‌‌റ്റ്‌വെയർ അപ്ഡേഷനും, മുന്ന് വർഷത്തേക്ക് സെക്യൂരിറ്റി അപ്ഡേഷനും ഫോണിൽ ലഭ്യമായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തെരഞ്ഞെടുപ്പ്: പേരു ചേർക്കാൻ 29.81 ലക്ഷം അപേക്ഷകൾ

Independence Day Wishes in Malayalam: സ്വാതന്ത്ര്യദിനാശംസകള്‍ മലയാളത്തില്‍

വെളിച്ചെണ്ണയുടെ വില ഉയരുന്നു: സപ്ലൈകോയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഒന്നില്‍ നിന്ന് രണ്ടു ലിറ്ററായി ഉയര്‍ത്തി

വ്യാപാരക്കരാർ ചർച്ചയാകും, നരേന്ദ്രമോദി അടുത്തമാസം അമേരിക്കയിലേക്ക്, ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments