Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറ്റിൽ പറന്നുവീണത് ഡസൻ കണക്കിന് മെത്തകൾ, വീഡിയോ വൈറൽ !

കാറ്റിൽ പറന്നുവീണത് ഡസൻ കണക്കിന് മെത്തകൾ, വീഡിയോ വൈറൽ !
, ബുധന്‍, 21 ഓഗസ്റ്റ് 2019 (16:58 IST)
ഒന്നിനു പിറകെ ഒന്നായി നിർവധി മെത്തകൾ ഒരു പ്രദേശമാകെ പറന്നു വീണാൽ എങ്ങനെയിരിക്കും ? എങ്കിൽ അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കൊളറാഡോയിലെ ഡെൻവറിലാണ് വായുവിൽ മെത്തകൾ പറന്നിറങ്ങിയത്.
 
ഓപ്പൺ എയർ സിനിമ പ്രദർശനത്തിനായി ഒരുക്കിയ മെത്തകൾ ശക്തമായ കാറ്റിൽ പറന്നുയരുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. പറന്നുപോകുന്ന മെത്തക്ക് പിറകിൽ ഓടുന്ന ആളുകളെ വീഡിയോയിൽ കാണാം. ചില മെത്തകൾ ചെന്ന് വീണത് സ്വിമ്മിംഗ് പൂളിലേക്കായിരുന്നു.
 
ഡെൻവർ സ്വദേശിയായ റോബ് മെയ്സാണ് 'ദ് ഗ്രേറ്റ് മാട്രസ് മൈഗ്രേഷൻ 2019' എന്ന തലക്കെട്ടോടുകൂടി വീഡിയോ യുട്യൂബിൽ പങ്കുവച്ചത്. രണ്ടുലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേർ രസകരമായ കമന്റുകളും കുറിച്ചു. ആദ്യം ഒന്ന് ഭയന്നെങ്കിലും സംഭവം രസകരമായി മാറിയതിൽ സന്തോഷമുണ്ട് എന്നാണ് ഓപ്പൺ എയർ സിനിമ പ്രദർശന പരിപാടിയുടെ സംഘാടകർ പറയുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷഫീന യൂസഫലി ഫോബ്സ് പട്ടികയിൽ; ഇന്ത്യയിൽ നിന്നുള്ള ഏക വനിത