Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോട് പറയാൻ, ആര് കേൾക്കാൻ; മഴ കുറഞ്ഞതോടെ ഖനന നിരോധനം നീക്കി !

ആരോട് പറയാൻ, ആര് കേൾക്കാൻ; മഴ കുറഞ്ഞതോടെ ഖനന നിരോധനം നീക്കി !
, ബുധന്‍, 21 ഓഗസ്റ്റ് 2019 (15:28 IST)
മഴക്കെടുതിയിൽ ഭീതിജനകമായ അവസ്ഥയാണ് ഇത്തവണ കേരളത്തിൽ ഉണ്ടായത്. കനത്ത മഴയിലും ഉരുൾപ്പൊട്ടലിലും നൂറിലധികം ആളുകളാണ് മരിച്ചത്. ജനവാസ കേന്ദ്രങ്ങളാകെ മണ്ണിൽ പുതഞ്ഞ് കവളപ്പാറയും പുത്തുമലയും ദുരന്ത ഭുമികളായി മാറി. സോയിൽ പൈപ്പിംഗ് എന്ന ഭൗമ പ്രതിഭാസമാണ് രണ്ടിടങ്ങളിലും കനത്ത പ്രഹരമേൽപ്പിച്ചത് എന്നാണ് പ്രാഥമിക പഠനങ്ങൾ വ്യക്തമാക്കുന്നത്.
 
മഴയിലും മണ്ണൊഴുക്കിലും വലഞ്ഞപ്പോൾ മാത്രം പ്രകൃതി സംരക്ഷണത്തെ കുറിച്ച് സംസാരിച്ചതുകൊണ്ടായില്ല. ഇത് ഗൗരവമായി കണ്ട് നടപ്പിലാക്കിയാൽ മാത്രമേ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കൂ. എന്നാൽ മഴ കുറഞ്ഞ ഉടൻ തന്നെ ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം സർക്കാർ നീക്കിയിരിക്കുന്നു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉത്തരവ് ഇറക്കിയതോടെ ഉടൻ തന്നെ ക്വാറികൾ പ്രവർത്തിച്ചു തുടങ്ങും.  
 
കനത്ത മഴയിലും മണ്ണൊഴുക്കിലും പലയിടങ്ങളിലും ഭൂമിയൂടെ സ്വഭാവത്തിന്  പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. മണ്ണിന്റെ ബലത്തിലും കനത്തിലും എല്ലം മാറ്റം സംഭവിച്ചിട്ടുണ്ടാകും. ഇതൊന്നും കൃത്യമായി പഠിക്കാതെ പെട്ടന്ന് പാറ പൊട്ടിക്കുന്നത് ഉൾപ്പാടെയുള്ള പ്രവർത്തനം തുടങ്ങുന്നത് ദുരന്ത സാധ്യത ഇനിയും വർധിപ്പിക്കുകായാണ് ചെയ്യുക.
 
ക്വാറികൾ ഭുമിക്കേൽപ്പിക്കുന്ന വലിയ പ്രകമ്പനം സോയിൽ പൈപ്പിംഗ് പ്രതിഭാസത്തിന് പ്രധാന കാരണം ആണെന്ന് വിദഗ്ധാർ ചൂണ്ടിക്കാട്ടുമ്പോഴാണ്. മഴ ശമിച്ച ഉടനെ പാറ ഘനനത്തിന് ഉൾപ്പടെ ഏർപ്പെടുത്തിയിരുന്ന നിരോധനം സർക്കാർ നീക്കിയിരിക്കുന്നത്. പ്രളയം ഭൂമിയിൽ വരുത്തിയെ മാറ്റങ്ങളെ കുറിച്ച് കൃത്യമായി പഠിക്കതെ സംസ്ഥാനത്തെ 750 ക്വാറികൾ വീണ്ടും ഖനനം തുടർന്നാൽ വരാനിരിക്കുന്ന ദുരന്തങ്ങൾക്ക് സർക്കാർ തന്നെയാകും ഉത്തരവാദി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപകടം നടന്ന് 59 സെക്കന്റുകള്‍ക്കുള്ളില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു, ദൃശ്യങ്ങൾ പുറത്ത്; ശ്രീറാമിനു പിന്നാലെ പൊലീസും പ്രതിക്കൂട്ടിൽ