എം ഐ എ സീരീസിലെ മൂന്നാമത്തെ സ്മാർട്ട്ഫോണായ എം ഐ A3യെ വിപണിയിൽ അവതരിപ്പിക്കാൻ തയ്യറെടുക്കുകയാണ് ഷവോമി. എം ഐ നോട്ട് 7ന് സമാനമായ ഫീച്ചറുകളാണ് കൂടുതലും സ്മാർട്ട്ഫോണിൽ ഒരുക്കിയിരിക്കുന്നത്. സ്മാർട്ട്ഫോണിനെ ചൈനീസ് വിപണിയിലായിരിക്കും ആദ്യം അവതരിപ്പിക്കുക.
2017ലാണ് ഗൂഗിളുമായി ചേർന്ന് ഷവോമി എം ഐ എ സീരീസ് ആരംഭിച്ചത്. ആൻഡ്രോയിഡ് വണിലായിരിക്കും ഫോൺ പ്രവർത്തിക്കുക എന്നതാണ് എം ഐ എ3യുടെ ഏറ്റവും വലിയ പ്രത്യേകത. 19:5:9 ആസ്‌പെക്ട് റേഷ്യോയിലുള്ള 6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ പ്രതിക്ഷിക്കപ്പെടുന്നത്. 6 ജി ബി റാം 64 ജി ബി സ്റ്റോറേജ് വേരിയന്റായിരിക്കും വിപണിയിൽ എത്തുക.
ഐ എം എക്സ് 586 സെൻസറാണ് ക്യാമറക്ക് കരുത്ത് പകരുക. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 13 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിൽ ഉണ്ടാവുക. 32 മെഗാപിക്സൽ ആയിരിക്കും സെൽഫി ക്യമറ. ക്യുക്ക് ചർജിംഗ് ടെക്കനോളജിയോടുകൂടിയ 3,300 എം എ എച്ച് ബാറ്ററിയാണ് ഫോണിൽ ഉണ്ടാവുക.