ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേയ്ക്ക് പുതിയ ഇൻ സീരീസുമായി ഗംഭീര തിരിച്ചുവരവ് നടത്തി മൈക്രോമാക്സ്. മൈക്രോമാക്സ് ഇൻ നോട്ട് 1, 1 ബി എന്നിങ്ങനെ രണ്ട് പുത്തൻ മോഡലുകളെയാണ് വിപണീയിലെത്തിച്ചിരിയ്ക്കുന്നത്. നവംബർ 24 മുതൽ ഫ്ലിപ്കാർട്ട് വഴിയും മൈക്രോമാക്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്കെത്തും. മൈക്രോമാക്സ് ഇൻ നോട്ട് 1ന്റെ പ്രാരംഭ മോഡലിന് 10,998 രൂപയും, 1 ബിയുടെ പ്രാരംഭ മോഡലിന് 6,999 രൂപയുമാണ് വില.
മൈക്രോമാക്സ് ഇൻ നോട്ട് 1
6.67 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 4 ബിജി റാം 64 ജിബി, 4 ജിബി റാം 128 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിയ്കുന്നത്. ഉയർന്ന വകഭേതത്തിന് 12,499 രൂപയാണ് വില. 48 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങിയ ക്വാഡ് റിയർ ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 5 എംപി 2 എംപി വീതമുള്ള രണ്ട് സെൻസറുകൾ എന്നിവയാണ് മറ്റു സെൻസറുകൾ. 16 എംപിയാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഹീലിയോ G85 പ്രൊസസറാണ് ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തിയാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിയ്ക്കുന്നത്.