Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർക്കിടെക്ട് ആത്മഹത്യ ചെയ്ത സംഭവം; അർണബ് ഗോസ്വാമി അറസ്റ്റിൽ

വാർത്തകൾ
, ബുധന്‍, 4 നവം‌ബര്‍ 2020 (09:51 IST)
മുംബൈ: റൽപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെതു. ബുധാനാഴ്ച രാവിലെയോടെ വിട്ടിൽനിന്നും ബലം പ്രയോഗിച്ചാണ് അർണബിനെ അറസ്റ്റ് ചെയ്തത്. ആർക്കിടെക്ട് ആൻവി നായിക് അത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. 2018ൽ അലിബാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാന് ഇപ്പോൾ അറസ്റ്റുണ്ടായിരിയ്ക്കുന്നത്. 
 
ബുധനാഴ്ച രാവിലെയോടെ തന്നെ പൊലീസ് സന്നാഹം അർണബിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ അർണബ് പോകാൻ കൂട്ടാക്കാതെ വന്നതോടെ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തീരിയ്ക്കുന്നത്. അർണബിനെ അലിബാഗ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് വിവരം. സ്റ്റുഡിയോയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് അർക്കിടെക്ട് ആൻവി നായിക്കിന് അർണബ് പണം നൽകാനുണ്ടായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ 46,254 പേർക്ക് രോഗബാധ, 53,357 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 83 ലക്ഷം കടന്നു