ഇന്ത്യയും വിടാന്‍ ഒരുക്കമല്ല, എ ഐ ടെക്‌നോളജിയ്ക്കായി ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നിര്‍മിക്കുമെന്ന് മുകേഷ് അംബാനി

അഭിറാം മനോഹർ
ബുധന്‍, 29 ജനുവരി 2025 (14:33 IST)
കഴിഞ്ഞ 2 ദിവസമായി ടെക് ലോകത്തെ പ്രധാന സംസാരവിഷയം ഡീപ് സീക്ക് എന്ന ചൈനീസ് എ ഐയുടെ വരവാണ്. ചാറ്റ് ജിപിടിയുടെ കുത്തക തകര്‍ത്തുകൊണ്ട് കുറഞ്ഞ ചെലവില്‍ എ ഐ സാങ്കേതിക വിദ്യ ചൈന അവതരിപ്പിച്ചപ്പോള്‍ അമേരിക്ക വിപണി തകര്‍ച്ചയിലേക്ക് വീണിരുന്നു. ഇപ്പോഴിതാ എ ഐ മത്സരരംഗത്തേക്ക് പ്രവേശിക്കാന്‍ ഇന്ത്യയും ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
 എ ഐ സാങ്കേതിക വിദ്യയ്ക്കായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നിര്‍മിക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എ ഐ സാങ്കേതിക വിദ്യയിലെ മുന്‍നിര ആഗോള കമ്പനികളിലൊന്നായ എന്‍വിഡിയയില്‍ നിന്നും റിലയന്‍സ് സെമി കണ്ടക്ടര്‍ ചിപ്പുകള്‍ ഇതിനായി വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
2024 ഒക്ടോബറില്‍ മുംബൈയില്‍ നടന്ന എ ഐ ഉച്ചകോടിയില്‍ റിലയന്‍സും എന്‍വിഡിയയും ഇന്ത്യയില്‍ എ ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ സംയുക്തമായി നിര്‍മിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് നിര്‍മിക്കുന്ന ഒരു ഗിഗാവാട്ട് ഡാറ്റ സെന്ററിനായി തങ്ങളുടെ ബ്ലാക്ക് വെല്‍ എ ഐ പ്രോസസറുകള്‍ നല്‍കുമെന്നാണ് എന്‍വിഡിയ വാദ്ഗാനം ചെയ്തത്. എല്ലാ ആളുകള്‍ക്കും അഭിവൃദ്ധി കൊണ്ടുവരാനും ലോകത്തില്‍ തുല്യത കൊണ്ടുവരാനും നമുക്ക് എ ഐ ഉപയോഗിക്കാം. യുഎസിനും ചൈനയ്ക്കും പുറമെ ഇന്ത്യയ്ക്കും മികച്ച ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ട് എന്നുമായിരുന്നു എ ഐ ഉച്ചക്കോടിയില്‍ ഇന്ത്യന്‍ വിപണിയുടെ വലിയ ഇന്റലിജന്‍സ് ശേഷിയെ പറ്റി സംസാരിക്കവെ മുകേഷ് അംബാനി പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

ക്ലൗഡ് ഫ്ലെയർ വീണ്ടും പണിമുടക്കി, വെബ് സേവനങ്ങൾ നിശ്ചലമാകുന്നത് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

അടുത്ത ലേഖനം
Show comments