Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണം,നിങ്ങളുടെ വീട്ടിലും ഉണ്ടാകാം....

Mukesh Ambani's favorite food

കെ ആര്‍ അനൂപ്

, ശനി, 30 മാര്‍ച്ച് 2024 (12:14 IST)
മുകേഷ് അംബാനിയെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ പ്രത്യേകിച്ച് മുഖവര ആവശ്യമില്ല. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് വായിക്കാം.
 
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തലവനായ മുകേഷ് അംബാനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ഏതാണെന്ന് ചോദിച്ചാല്‍, ദക്ഷിണേന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇഡ്ഡലിയാണ് അദ്ദേഹത്തിന് കൂടുതല്‍ താല്പര്യം.
 
അദ്ദേഹത്തിന്റെ സമ്പത്ത് വെച്ച് നോക്കുമ്പോള്‍ ലോകത്തിലെ ഏത് വിഭവവും വീട്ടിലെത്തിക്കാന്‍ ആകും.ആന്റില്ല എന്ന ആഡംബര വസതിയില്‍ അദ്ദേഹത്തിന് ചുറ്റിനും 100 കണക്കിന് ജീവനക്കാരും സേവകരും ഉണ്ടാകും എപ്പോഴും. സമ്പന്നനായ അംബാനിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം മുംബൈയിലെ മാട്ടുംഗയിലുള്ള ഒരു സാധാരണ റസ്റ്റോറന്റില്‍ നിന്നുള്ളതായിരിക്കുമെന്ന് ആരും വിചാരിച്ചു കാണില്ല.കഫേ മൈസൂര്‍ ആണ് ഇതിനായി മുകേഷ് അംബാനിയുടെ പ്രിയപ്പെട്ട ഇടം. 
 
 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയില്‍ (ഐസിടി) എഞ്ചിനീയറിംഗ് പഠിക്കുമ്പോഴാണ് അദ്ദേഹം ഇവിടെ നിന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്.തേങ്ങാ ചട്ണിയും സാമ്പാറും ചേര്‍ത്ത് വിളമ്പുന്ന ഇവിടെത്തെ മിക്ക വിഭവങ്ങള്‍ക്കും 100 വരെ വിലയുണ്ടെന്നാണ് പറയുന്നത്.
 
 
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്തിനെ കണ്ട് മഞ്ഞുമ്മേല്‍ ബോയ്സ് ടീം, ചിത്രങ്ങള്‍ കാണാം