Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

4Kയിൽ പുത്തൻ പോക്കറ്റ് സിനിമ ക്യാമറയുമായി ബ്ലാക്മാജിക് ഡിസൈൻ

വാർത്ത ഐ ടി ബ്ലാക്മാജിക് ഡിസൈൻ പോക്കറ്റ് സിനിമ ക്യാമറ News IT Black Magic Desine
, ശനി, 7 ഏപ്രില്‍ 2018 (18:09 IST)
ബ്ലാക്മാജിക്കിന്റെ പോക്കറ്റ് സിനിമ ക്യമറക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചികൊണ്ടിരുന്നത്. ഒട്ടേറെ മികച്ച സൗകര്യങ്ങൾ ഉണ്ടായിരുന്ന ഈ ക്യാമറയിൽ 4K സൗകര്യം ഉണ്ടായിരുന്നില്ല. ഈ പോരായ്മയാണ് ഇപ്പോൾ ബ്ലാക്മാജിക് ഡിസൈൻ പരിഹരിക്കാനൊരുങ്ങുന്നത്. മികച്ച ഓട്ടോ ഫോക്കസ് സംവിധാനം ഉൾപ്പടെ നിരവധി സൗകര്യങ്ങളാണ് സിനിമ പ്രവർത്തകരെ പോക്കറ്റ് സിനിമ ക്യാമറയിലേക്ക് കൂടുതൽ ആകർഷിച്ചിരുന്നത്.
 
പേരു സൂചിപ്പിക്കുന്നത് പോലെ ഇതൊരു പോക്കറ്റ് ക്യാമറ തന്നെയാണ്. എതു സാഹചര്യത്തിലും മികച്ച ദൃശ്യങ്ങൾ പകർത്താനാകുന്ന ക്യാമറ എന്നരീതിയിലാണ് ബ്ലാക്മാജിക് പോക്കറ്റ് ക്യാമറ ശ്രദ്ധയാർജ്ജിച്ചിരുന്നത്.  
 
അമേരിക്കയിലെ ലോസ്ആഞ്ജലിസിൽ പ്രത്യക്ഷപെട്ട ഒരു ബാനറിലാണ് ബ്ലാക്മാജിക് ഡിസൈൻ പോക്കറ്റ് സിനിമ ക്യാമറയുടെ 4K പതിപ്പിനെ കുറിച്ചുള്ള സൂചനകൾ നൽകുന്നത്. ക്യാമറയെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവിൽ മാർക്കറ്റിൽ ലഭ്യമാകുന്ന പോക്കറ്റ് സിനിമാ ക്യാമറക്ക് ഒരു ലക്ഷം രൂപയോളം വിലയുണ്ട്. 
 
തിങ്കളാഴ്ച ബ്ലാക്മാജിക് ഡിസൈൻ നടത്താനിരിക്കുന്ന പത്രസമ്മേളനത്തിൽ ക്യാമറയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം: വിവാദ ബിൽ ഗവർണർ മടക്കി അയച്ചു - നടപടി ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ച്