Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്‌ഡൗണിൽ ഭക്ഷണമില്ല, കാട്ടിൽകയറി രാജവെമ്പാലയെ കൊന്നുതിന്നു

ലോക്‌ഡൗണിൽ ഭക്ഷണമില്ല, കാട്ടിൽകയറി രാജവെമ്പാലയെ കൊന്നുതിന്നു
, തിങ്കള്‍, 20 ഏപ്രില്‍ 2020 (11:55 IST)
ഇറ്റനഗർ: ലോക്‌ഡൗണിൽ അരിയോ മറ്റു ധാന്യങ്ങളോ ലഭിയ്ക്കാത്തതിനെ തുടർന്ന് കാട്ടിൽ കയറി രാജവെമ്പാലയെ കൊന്നുതിന്ന് യുവാക്കൾ, അരുണാചൽപ്രദേശിലാണ് സംഭവം ഉണ്ടായത്. കട്ടിൽനിന്നും 12 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി ഇവർ പാകം ചെയ്ത് ഭക്ഷിയ്ക്കുകായായിരുന്നു. ദൃശ്യങ്ങൾ സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
 
ലോക്‌ഡൗണിൽ അരിയോ മറ്റു ധാന്യങ്ങളോ ലഭിയ്ക്കുന്നില്ലെന്നും അതിനാലാണ് പാമ്പിനെ പിടികുടിയത് എന്നും വീഡിയോയിൽ പറയുന്നുണ്ട്. ചത്ത പാമ്പിനെ കയ്യിൽപ്പിടിച്ച് നിൽക്കുന്നതും, പാമ്പിനെ വെട്ടിനുറുക്കി വാഴയിലയിൽ നിരത്തിവച്ചിരിയ്ക്കുന്നതും വീഡിയോയിൽ കാണാം. ഇവർക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.    
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം ലോക്‌ഡൗൺ ചട്ടങ്ങൾ ലംഘിട്ടില്ല, കേന്ദ്രത്തിന്റെ നോട്ടീസ് തെറ്റിദ്ധാരണമൂലമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ