Select Your Language

Notifications

webdunia
webdunia
webdunia
webdunia

തകർപ്പൻ പുത്തൻ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്: ഇനി കളി മാറും

തകർപ്പൻ പുത്തൻ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്: ഇനി കളി മാറും
, വെള്ളി, 4 ജൂണ്‍ 2021 (14:07 IST)
വാട്‌സ്ആപ്പിന്റെ വരാനിരിക്കുന്ന പതിപ്പുകളിൽ തകർപ്പൻ ഫീച്ചറുകൾ ഉണ്ടാകുമെന്ന് റിപ്പോർട്ട്. വാട്‌സ് ആപ്പുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും ട്രാക്ക് ചെയ്യുന്ന വാബെറ്റൈന്‍ഫോ ആണ് ഈ വിവരം പുറത്തുവിട്ടത്. 
 
മെസേജുകള്‍ അപ്രത്യക്ഷമാകുന്ന മോഡ്, മള്‍ടി-ഡിവൈസ് സപോര്‍ട്, വ്യൂ വണ്‍സ് എന്നിവ ഉള്‍പ്പടെയുള്ള മാറ്റങ്ങളാണ് വരാനിരിക്കുന്ന വാട്‌സ്ആപ്പ് പതിപ്പുകളിൽ ഉണ്ടാവുക. ഈ ഫീച്ചറുകൾ ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും  ഔദ്യോഗികമായി എപ്പോള്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. എന്നാൽ ഈ സവിശേഷതകള്‍ വാട്‌സ് ആപ്പില്‍ ഉടൻ അവതരിപ്പിക്കുമെന്ന് ഫെയ്‌സ്ബുക് സിഇഒ മാര്‍ക്ക് സകര്‍ബര്‍ഗ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
 
മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് പ്രധാനമായും വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. എല്ലാ ചാറ്റ് ത്രെഡുകളിലും മെസേജുകള്‍ അപ്രത്യക്ഷമാകുന്ന സംവിധാനമാണിത്. വ്യൂ വൺസ് എന്ന ഫീച്ചറാണ് മറ്റൊന്ന്. ഈ സവിശേഷത മെസേജ് അപ്രത്യക്ഷമാകുന്ന സവിശേഷതയുമായി ഏറെക്കുറെ സമാനമാണ്. നിങ്ങള്‍ മോഡ് ഓണാക്കുകയാണെങ്കില്‍, ആ വ്യക്തി കണ്ടതിനുശേഷം സന്ദേശം തനിയെ അപ്രത്യക്ഷമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുത്തരിക്കണ്ടം മൈതാനിയില്‍ പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ അവതരിപ്പിച്ചു: പ്രതിപക്ഷനേതാവ്