രാജ്യത്ത് വീഡിയോ കോൾ ആപ്പുകൾ വിലക്കാനുള്ള നിർദേശം കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. പുതിയ ഐടി നയങ്ങൾക്കൊപ്പം വിഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. നിലവിൽ അനിയന്ത്രിതമായ രീതിയിലാണ് വീഡിയോ കോൾ ആപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നത് എന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനോ ഇതിനോട് പ്രതികരിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.
വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, സ്‌കൈപ്പ് വാട്ട്‌സ്ആപ്പ് തുടങ്ങിയ വിഡിയോ ആപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നത് ഏതെങ്കിലും നിയമപ്രകാരമല്ല. ഐടി നിയമ ഭേഭഗതി നടപ്പാക്കുമ്പോള്‍ ഇത്തരം ആപ്പുകളെയും നിയന്ത്രിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടികൾ. ലൈസൻസിങ് സംവിധാനം കൊണ്ടുവരികയാവും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ആദ്യ പടിയായുള്ള നടപടി.
പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ രാജ്യത്ത് അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന വിഡിയോ കോള്‍ ആപ്പുകളെ വിലക്കി ഉടന്‍ കേന്ദ്രം വിജ്ഞാപനം പ്രസിദ്ധീകരിക്കും. സ്‌കൈപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, വാട്‌സാപ്പ് പോലുള്ള കോളിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ലൈസൻസിങ് നടപടികൾ പൂർത്തികരിക്കാൻ സമയം അനുവദിച്ചേക്കാനും സാധ്യതയുണ്ട്.