Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിറ്ററിൽ പുതിയ നോട്ട്സ് ഫീച്ചർ പരീക്ഷിക്കുന്നു, 2500 വാക്കുകളിൽ എഴുതാം

ടിറ്ററിൽ പുതിയ നോട്ട്സ് ഫീച്ചർ പരീക്ഷിക്കുന്നു, 2500 വാക്കുകളിൽ എഴുതാം
, വ്യാഴം, 23 ജൂണ്‍ 2022 (20:47 IST)
ദൈർഘ്യമുള്ള ലേഖനങ്ങൾ പങ്കുവെയ്ക്കാനായി സഹായിക്കുന്ന നോട്ട്സ് ഫീച്ചറുമായി ട്വിറ്റർ. 2500 വാക്കുകൾ  ഉപയോഗിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാവുക. സാധാരണ 280 വാക്കുകൾ മാത്രമാണ് ട്വിറ്ററിൽ ഉപയോഗിക്കാനാവുക. കാനഡ,യുകെ യുഎസ് മുതലായ ഇടങ്ങളിൽ ആദ്യം ഈ ഫീച്ചർ ലഭ്യമാകും.
 
വലിയ കുറിപ്പുകൾ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ട്വിറ്ററിൽ നിന്നും പുറത്തുപോകുന്നത് തടയാനാണ് ഈ നീക്കം. ലേഖനത്തിൻ്റെ തലക്കെട്ടും ലിങ്കുമായിരിക്കും ഫോളോവർമാർക്ക് ദൃശ്യമാവുക. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ മുഴുവൻ ലേഖനം വായിക്കാനാകും.നോട്ട്‌സില്‍ എഴുതുന്ന ലേഖനത്തില്‍ ജിഫുകള്‍, ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ചേര്‍ത്ത് മികച്ച ഉള്ളടക്കമാക്കിമാറ്റാനും സാധിക്കും.
 
മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിൽ തുടക്കത്തിൽ 140 അക്ഷരങ്ങൾ മാത്രമെ ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളു. ഇത് 2017ലാണ് 280 ആയി വർധിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ പങ്കാളിത്തത്തില്‍ കേരളം രാജ്യത്ത് ഒന്നാമത്