Publish Date: Tue, 07 Jun 2022 (12:37 IST)
Updated Date: Tue, 07 Jun 2022 (12:39 IST)
വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ നൽകിയില്ലെങ്കിൽ ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറുമെന്ന് ടെസ്ല സിഇഒ ഇലോൺ മസ്‌ക്.44 ബില്യൺ ഡോളറിന്റെ കരാറിൽ നിന്ന് പിന്മാറുമെന്നാണ് മസ്‌കിന്റെ ഭീഷണി.
ട്വിറ്റർ ലയനകരാർ ലംഘിക്കുകയാണെന്നും ഇനിയും വ്യാജ അക്കൗണ്ടുകളെ പറ്റിയുള്ള വിവരങ്ങൾ കിട്ടിയില്ലെങ്കിൽ കരാറിൽ നിന്നും പിന്മാറുമെന്നാണ് മസ്‌ക് വ്യക്തമാക്കിയത്. വ്യാജ അക്കൗണ്ടുകൾ പറ്റി വിവരങ്ങൾ നൽകാത്തതിനെ തുടർന്ന് മസ്‌ക് താത്കാലികമായി കരാർ നിർത്തിവെച്ചിരുന്നെങ്കിലും ഇതിനോട് ട്വിറ്റർ പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് മസ്‌ക് തന്റെ നിലപാട് കടുപ്പിച്ചത്.
ഏകദേശം 4400 കോടി യു.എസ് ഡോളറിനാണ് ട്വിറ്റർ വാങ്ങാനുള്ള കരാറിൽ മസ്‌ക് ഏർപ്പെട്ടത്.