സ്പാം കോളുകൾ കാരണം മടുത്തവർക്ക് പുതിയ പരിഹാരവുമായി വാട്ട്സാപ്പ്. സൈലൻസ് അൺനൗൺ കോളേഴ്സ് എന്നപുതിയ ഫീച്ചറാണ് വാട്ട്സാപ്പ് പുതിയതായി അവതരിപ്പിക്കാൻ പോകുന്നത്. ഈ ഫീച്ചർ നിലവിൽ വരുന്നതോടെ സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്നോ അജ്ഞാത നമ്പരുകളിൽ നിന്നോ വരുന്ന കോളുകൾ മ്യൂട്ട് ചെയ്യാനാകും. നിലവിൽ ആൻഡ്രോയ്ഡിനായാണ് വാട്ട്സാപ്പ് ഈ ഫീച്ചർ വികസിപ്പിക്കുന്നത്.
ഫീച്ചർ നിലവിൽ വന്ന് കഴിഞ്ഞാൽ വാട്ട്സാപ്പ് സെറ്റിംഗ്സിൽ പോയി സൈലൻസ് അൺനൗൺ കോളേഴ്സ് എന്ന ഫീച്ചർ ഓൺ ചെയ്യാനാകും. ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ അജ്ഞാത നമ്പരുകളിൽ നിന്നുള്ള കോളുകൾ സൈലൻ്റാകും.നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും. സ്ക്രീൻ സ്പ്ളിറ്റ് ചെയ്തുകൊണ്ട് ഒരേസമയം രണ്ട് വാട്ട്സാപ്പ് വിൻഡോകൾ തുറക്കാനുള്ള സംവിധാനവും കമ്പനി ഉടനെ പുറത്തിറക്കും.