വിളറി പിടിച്ച് ഹർത്താൽ അനുകൂലികൾ, കണ്ണു നിറഞ്ഞ് ഷാജില!

വിളറി പിടിച്ച് ഹർത്താൽ അനുകൂലികൾ, കണ്ണു നിറഞ്ഞ് ഷാജില!

Webdunia
വ്യാഴം, 3 ജനുവരി 2019 (19:25 IST)
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് മുഴുനീളമായി ആക്രമം നടന്നുകൊണ്ടിരിക്കുകയാണ്. മാധ്യമപ്രവർത്തകർക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളിൽ ആക്രമം നടന്നിരുന്നു. മാധ്യമപ്രവർത്തകരിൽ സ്‌ത്രീക്അൾ എന്ന പരിഗണന പോലും നൽകാതെ ആക്രമം അഴിച്ചുവിട്ടിരുന്നു.
 
ബിജെപി പ്രവർത്തകർ നടത്തിയ അക്രമത്തിൽ ഇന്നലെ കൈരളി പീപ്പിൾ ടിവി പ്രവര്‍ത്തകയെ ആക്രമിച്ചിരുന്നു. ഇന്ന് മാധ്യമങ്ങളില്‍ എല്ലാം കൈരളി പീപ്പിളിന്റെ ക്യാമറാ പേഴ്‌സണ്‍ ഷാജില കണ്ണീരോടെ ക്യാമറയും ഏന്തി നില്‍ക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഷാജില ആക്രമിക്കപ്പെട്ടത്.
 
ശബരിമല സ്‌ത്രീപ്രവേശനത്തിൽ പ്രതികരണമെടുക്കാൻ പോയ ഷാജിലയെ തിരുവനന്തപുരത്ത് ബിജെപി സമരപന്തലിന് സമീപം സംഘപരിവാർ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ആക്രമത്തിന് പുറമേ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഷാജിലയ്ക്ക് നേരെ അസഭ്യവര്‍ഷവും നടത്തിയിരുന്നു. 
 
ഷാജിലയുടെ ക്യാമറ പിടിച്ചു വാങ്ങുകയും മൈക്ക് തല്ലിതകര്‍ക്കുകയും ചെയ്തു. സ്വന്തം ജീവന്‍പോലും അവഗണിച്ച്‌ അക്രമകാരികള്‍ക്ക് മുന്നില്‍ നിന്ന് സധൈര്യം ദൃശ്യങ്ങള്‍ പകര്‍ത്തി. കൊലവിളിക്ക് മുന്നിലും പതറാതെ നിന്ന് കര്‍ത്തവ്യം നിര്‍വഹിച്ച ഷാജിലയെ മുഖ്യധാരാ മാധ്യമങ്ങള്‍ സമൂഹമാധ്യമങ്ങളും പ്രകീര്‍ത്തിച്ചു. കൈവിടില്ല കര്‍ത്തവ്യം എന്ന തലക്കെട്ടോടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഷാജില കര്‍ത്തവ്യനിരതയായിരിക്കുന്നതിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചു.

(ചിത്രത്തിന് കടപ്പാട്: മാത്രഭൂമി)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈരമുത്തുവിന് നേരെ സ്ത്രീ ചെരിപ്പെറിഞ്ഞു; സാഹിത്യ പരിപാടിയില്‍ സംഘര്‍ഷം

യുഎസ് നേവി സന്നാഹം ഗൾഫ് മേഖലയിൽ, ഇറാനെ നിരീക്ഷിച്ചുവരികയാണെന്ന് ട്രംപ്

ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു

ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്', ചേരാതെ ഇന്ത്യ, മുഖം തിരിച്ച് റഷ്യയും ചൈനയും, അംഗത്വമെടുത്തത് 19 രാജ്യങ്ങൾ

ഫേസ് ക്രീം മാറ്റിവെച്ചു; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തകർത്ത് മകൾ

അടുത്ത ലേഖനം
Show comments