Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂമും ഗൂഗിൾ മീറ്റും ഒന്നും വേണ്ട, എല്ലാം ഇനി വാട്ട്സ് ആപ്പിൽ ലഭ്യമാകും !

സൂമും ഗൂഗിൾ മീറ്റും ഒന്നും വേണ്ട, എല്ലാം ഇനി വാട്ട്സ് ആപ്പിൽ ലഭ്യമാകും !
, ബുധന്‍, 21 ഒക്‌ടോബര്‍ 2020 (14:38 IST)
വാട്ട്സ് ആപ്പ് വെബിലും വോയിസ് വീഡിയോകോൾ ഫീച്ചർ ലഭ്യമാക്കാൻ ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ് ബീറ്റ ഇൻഫോ ബ്ലോഗായ വബീറ്റ ഇൻഫോയാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. വട്ട്സ് ആപ്പ് വെബിലേയ്ക്ക് ഇൻകമിങ് കോളുകൾ വരുന്നതിന്റെ സ്ക്രീൻഷോട്ടുകൾ ഇപ്പോൾ പ്രചരിയ്ക്കുന്നുണ്ട്. ഫെയ്സ്ബുക്കിലും, മെസഞ്ചറിലും നൽക്കിയ ഗ്രൂപ്പ് വീഡിയോ ചാറ്റ് സംവിധാനമായ മെസഞ്ചർ റൂംസും അധികം വൈകാതെ വാട്ട്സ് ആപ്പ് വെബിൽ ലഭ്യമാകും എന്നും വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. 
 
വാട്ട്സ് ആപ്പിന്റെ ആൻഡ്രോയിഡ് ഐഒഎസ് പതിപ്പുകളീലേയ്ക്കും ഉടൻ മെസഞ്ചർ റൂംസ് എന്ന ഫീച്ചർ എത്തിയേക്കും. വാട്ട്സ് ആപ്പ് വെബിൽ മെസഞ്ചർ റൂംസിന്റെ ഷോർട്ട്കട്ട് ഉണ്ടായിരിയ്ക്കും, ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ മെസഞ്ചർ റൂംസിലേയ്ക്ക് കടക്കാം. 50 പേർക്ക് വരെ ഒരുമിച്ച് വീഡിയോ ചാറ്റ് നടത്താനാകും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. വാട്ട്സ് ആപ്പ് വീഡിയോ കോളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നാലിൽനിന്നും നേരത്തെ 8 ആക്കി ഉയർത്തിയിരുന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 37640രൂപയായി