സ്നാപ്ഡ്രാഗൺ 710ന്റെ കരുത്തിൽ നോക്കിയ 8

Webdunia
വ്യാഴം, 6 ഡിസം‌ബര്‍ 2018 (20:40 IST)
ദുബായ്: നോക്കിയയുടെ ഏറ്റവും പുതിയ ഫ്ലഗ്ഷിപ്പ് ഫോണായ നോക്കിയ 8നെ അന്താരഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ദുബായിലാന് ഫോണിനെ കമ്പനി ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. 32000 രൂപയാണ് ഫോണിന്റെ ഏകദേശ വിപണിവില.  
 
4 ജിബി റാം 64 ജിബ് സ്റ്റോറേജ് വേരിയന്റിനെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എസ് ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 400 ജിബി വരെ എക്സ്പാൻഡ് ചെയ്യാം. കരുത്തുറ്റ ക്വാൽകോ സ്നാപ്ഡ്രാഗൺ 710 പ്രോസസറിലാണ് ഫോൺ എത്തുന്നത് എന്നതാണ് ഏറ്റവുംവലിയ പ്രത്യേകത.
 
2246×1080 പിക്സൽ റസലൂഷനിൽ  6.18 ഇഞ്ച് ഫുള്‍ എച്ച്‌ഡി നോച്ച്‌ ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 9 പൈയിലാണ് ഫോൺ പ്രവർത്തിക്കുക. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗപിക്സൽ സെക്കൻഡറി സെൻസർ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകൾ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 20 എം പിയാണ് സെൽഫി ക്യമറ. 3,500 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെ ലോക്കാക്കിയ യുഎസിനെ മറികടന്ന് പാകിസ്ഥാൻ, കര- കടൽ വ്യാപാര റൂട്ടുകൾ ഇറാനായി തുറന്നു

117 കോടി രൂപ വിലമതിക്കുന്ന മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ അമേരിക്ക ഇന്ത്യയ്ക്ക് തിരികെ നല്‍കി

ഇന്ത്യയുടെ പഞ്ചസാര ഉല്‍പാദനം 7% വര്‍ദ്ധിച്ചു

പാമ്പുകടിയേറ്റു ചികിത്സയിലിരിക്കെ നാലര വയസ്സുകാരി മരിച്ചു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

അടുത്ത ലേഖനം
Show comments