മുംബൈ: 2019ൽ വരാനിരിക്കുന്ന തിരിഞ്ഞെടുപ്പിലൂടെ വീണ്ടും ഭരണത്തിലെത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ബി ജെ പി തന്ത്രങ്ങൾആവിഷ്കരിക്കയാണ്. ഇതിന്റെ ഭാഗമായി ഒരിക്കൽ കോൺഗ്രസിൽ നിന്നും പിടിച്ചെടുത്ത പുനെ മണ്ഡലം ഭദ്രമാക്കാൻ ബോളീവുഡ് താരം മാധുരി ദീക്ഷിതിനെ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി.
ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് മാധുരീ ദീക്ഷിതിന്റെ മുംബൈയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച കാര്യങ്ങൾ ഈ കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നാണ് റിപ്പോർട്ടുകൾ. പൂനെ ലോക്സഭാ സീറ്റിലേക്ക് പരിഗണിക്കുന്നവരുടെ ലിസ്റ്റിൽ മാധുരി ദീക്ഷിത്തിന്റെ പേരും ഉൾപ്പെടുന്നതായി സംസ്ഥാനത്തെ മുതിർന്ന ബി ജെ പി നേതാവ് വെളിപ്പെടുത്തുകയും ചെയ്തു.
2014ലെ ലോക്സഭ ഇലക്ഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അട്ടിമറിച്ചാണ് ബി ജെ പിയുടെ അനിൽ ഫിറോൾ മണ്ഡലം ബി ജെപിയിലെത്തിക്കുന്നത്. എന്നാൽ മണ്ഡലം വീങ്ങും കോൺഗ്രസിലേക്ക് തന്നെ പോകുന്നത് തടയാൻ മാധുരി ദീക്ഷിതിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സാധിക്കും എന്നതാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
പ്രശസ്തരായ പുതുമുഖങ്ങളെ രംഗത്തിറക്കി മണ്ഡലങ്ങൾ ഭദ്രമാക്കാനുള്ള ബി ജെ പി തന്ത്രത്തിന്റെ ഭാഗമായാണിത്. പുതുമുഖങ്ങളെ രംഗത്തിറക്കുന്നതോടെ സ്ഥാനാർത്ഥികൾക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾ ഇല്ലാതാക്കാൻകൂടി ബി ജെ പിക്ക് സാധിക്കും. പ്രാദേശിക ഇലക്ഷനുകളിൽ ഇതേ തന്ത്രം ബി ജെ പി ഫലപ്രദമായി ഉപയോഗിച്ചിരുന്നു.