വൺപ്ലസ് സെവൻ സീരീസിലെ പ്രീമിയം സീരീസായി വൺപ്ലസ് 7 സീരീസിനെ ഇന്ന് അന്താരാഷ്ട്ര വിപണിയിൽരവതരിപ്പിക്കും. വിപണിയിൽ അവതരിക്കുന്നതായുള്ള അഭ്യൂഹങ്ങൾ പരന്നതുമുതൽ തന്നെ വൺപ്ലസ് 7 സീരീസ് വലിയ ചർച്ചാവിഷയമായിരുന്നു. വൺപ്ലസ് 7 പ്രോയ്ക്കായാണ് ടെക്ക്‌ലോകം ലോകം കാത്തിരിക്കുന്നത്. ബംഗളുരവിലും, യൂറൊപ്പിലും അമേരിക്കായിലുമായി ഒരുമിച്ചാണ് സ്മർട്ട്‌ഫോണുകളെ കമ്പനി ആവതരിപ്പിക്കുന്നത്.
ഇതാദ്യമായാണ് വൺപ്ലസ് രണ്ട് സ്മാർട്ട്‌ഫോണുകളെ ഒരുമിച്ച് വിപണിയിൽ അവതരിപ്പിക്കുന്നത്. സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യുന്നത്. ഇന്ത്യൻ സമയം 8 മണിയോടെ വൺപ്ലസിന്റെ വെബ്സൈറ്റിൽ തൽസമയം കാണാൻ സാധിക്കും. വൺപ്ലസ് 7 പ്രോയുടേതെന്ന് കരുതപ്പെടുന്ന ചില ചിത്രങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിലെ വിഷദാംശങ്ങൾ പുറത്തുവന്നതുമുതൽ സ്മർട്ട്‌ഫൺ പ്രേമികൾ ആകാംക്ഷയിലാണ്. വൺപ്ലസ് സെവൻ പ്രോയുടെ വില ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൽ നേരത്തെ തന്നെ ലീക്കായിരുന്നു.
699 യൂറോയിലാണ് സ്മാർട്ട്ഫോണിന്റെ ബേസ്മോഡലിന് വില അരംഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 819 യൂറോയാണ് ഉയർന്ന വേരിയന്റിന്റെ വില. വൻപ്ലസ് 7 പ്രോയുടെ 6 ജി ബി റാം 128 ജി ബി വേരിയാന്റിനാണ് 699 യുറോ വില വരിക ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 54,675 രൂപ വരും. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ വില കുറയാനാണ് സാധ്യത.
സ്മാർട്ട്‌ഫോണിന്റെ 8 ജി ബി റാം 256 ജി ബി സ്റ്റോറേജ് വേരിയന്റിന് 749 യൂറോയായിരിക്കും വില. 12 ജി ബി റാം 256 ജി ബി സ്റ്റോറേജുള്ള ഉയർന്ന വേരിയന്റിനാണ് 813 യൂറോ വില നൽകേണ്ടി വരിക. ഇത് ഇന്ത്യൻ രൂപയിലേക്ക് കൺവേർട്ട് ചെയ്താൽ ഏകദേശം 64,000 രൂപ വരും.
ഫോണിന്റെ ബേസ് വേരിയന്റുകൾ സിംഗിൾ കൾർ ഓപ്;ഷനിൽ മാത്രമേ ലഭ്യമാകു എന്നാണ് റിപ്പോർട്ടുകൾ, ഉയർന്ന വേരിയന്റുകൾ മൂന്ന് കളർ ഓഫനിൽ ലഭ്യമാകും. വൺപ്ലസ് ഇതേവരെ പുറത്തിറക്കിയതിൽ ഏറ്റവും കൂടുതൽ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുന്ന ഹൈ എൻഡ് പ്രീമിയം സ്മാർട്ട്‌ഫോണായി തന്നെയാണ് വൺപ്ലസ് 7 പ്രോ എത്തുക 2019ൽ 5G സ്മാർട്ട്ഫോൻ പുറത്തിറക്കും എന്ന് വൺ പ്ലസ് പ്രഖ്യാപിച്ചത് സെവൻ പ്രോയെ മുന്നിൽ കണ്ടാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
നോച്ച്‌ലെസ് ഫുൾ വ്യു കേർവ്ഡ് എഡ്ജ് ഡിസ്‌പ്ലേയോടുകൂടിയുള്ള ഫോണാണ് ചിത്രത്തിൽ ഉള്ളത്. വിവോ നെക്സിലേതിന് സമാനമായ പോപ്പ് അപ്പ് സെൽഫി ക്യാമറയാണ് ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നത്. സോണിയുടെ ഐ എം എക്സ് 586 സെൻസർ കരുത്ത് പകരുന്ന 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 16 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ സെക്കൻഡറി സെൻസർ, 8 മെഗാപിക്സലിന്റെ ടേർഷറി സെൻസർ എന്നിവ അടങ്ങുന്ന ട്രൈ റിയർ ക്യാമറകൾ ഫോണിൽ ഉണ്ടാക്കും.
ക്വാൽകോമിന്റെ കരുത്തുറ്റ സ്നാപ്ഡ്രാഗൺ 855 ചിപ്സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 9 പൈയെ അടിസ്ഥാനപ്പെടുത്തിയുള്ള ഓക്സിജൻ ഒ എസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 4000 എം എ എച്ച് ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടാവുക.
പ്രീമിയ സ്മാർട്ട്ഫോണയി തന്നെയാണ് വൺപ്ലസ് 7ന്റെയും വരവ്. വൺപ്ലസ് അവാസാനമായി വിപണിയിൽ എത്തിച്ച വൺപ്ലസ് 6Tയുടെ അപ്‌ഡേറ്റഡ് പതിപ്പായിരിക്കും വൺപ്ലസ് 7. 60Hz ഫുൾ എച്ച് ഡി പ്ലസ് വട്ടർഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് വൺപ്ലസ് 7നിൽ ഉണ്ടാവുക. സോണിയുടെ ഐ എം എക്സ് 586 സെൻസർ കരുത്തേകുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസറും, 5 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിൽ ഇടംപിടിക്കുക.
വൺപ്ലസ് 7 പ്രോയിൽ ഉപയോഗിക്കുന്ന അതേ ക്വാൽകോം സ്നപ്ഡ്രാഗൺ 855 പ്രൊസസർ തന്നെയാണ് വൺപ്ലസ് 7നും കരുത്ത് പകരുക. 8 ജി ബിറാം 256 സ്സ്റ്റോറേജ് വേരിയന്റിൽ എത്തുന്ന ഫോൺ അൻഡ്രോയിഡ് 9 പൈ ആടിസ്ഥാനപ്പെടുത്തിയുള്ള ഓക്സിജാൻ ഓ എസിലാണ് പ്രവർത്തിക്കുക.