Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഠിക്കാനായി മകളെ മുറിയിൽ പൂട്ടിയിട്ട് മാതാപിതാക്കൾ, കെട്ടിടത്തിന് തീപിടിച്ച് രക്ഷപ്പെടാനാകതെ 16കാരി വെന്തുമരിച്ചു

പഠിക്കാനായി മകളെ മുറിയിൽ പൂട്ടിയിട്ട് മാതാപിതാക്കൾ, കെട്ടിടത്തിന് തീപിടിച്ച് രക്ഷപ്പെടാനാകതെ 16കാരി വെന്തുമരിച്ചു
, ചൊവ്വ, 14 മെയ് 2019 (13:05 IST)
മുബൈയിലെ അപ്പാർട്ട്‌മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ 16കരിക്ക് ദാരുണാന്ത്യം. പഠിക്കുന്നതിനായി 16കരിയെ മാതാപിതക്കൾ മുറിയിൽ പൂട്ടിയിട്ടതോടെ രക്ഷപ്പെടാനകാതെ പെൺകുട്ടി വെന്തു മരിക്കുകയായിരുന്നു. ശ്രാവണി ചൗഹാൻ എന്ന പെൺകുട്ടിയാണ് അഗ്നികിരയായി കൊല്ലപ്പെട്ടത്.
 
ഞായറാഴ്ച ഉച്ചക്ക് 1.45ഓടെ സബർബൻ ദാദർ പൊലീസ് സ്സ്റ്റേഷൻ കോംബൗണ്ടിലായിരുന്നു സംഭവം. പെൺകുട്ടിയുടെ മാതാപിതക്കൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറത്തു പോയിരുന്നു. റൂമിൽ ഇരുന്ന് പഠിക്കാൻ നിർദേശിച്ച് 16കാരിയുടെ മുറി പുറത്തുനിന്നും പൂട്ടിയ ശേഷമായിരുന്നു മാതാപിതാക്കൾ പുറത്തുപോയത്. 
 
ഉച്ചക്ക് 1.45ഓടെ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്നും തീ പടരുകയായിരുന്നു. ശ്രവണിയുടെ മുറി പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു എന്നും. മുറിയിൽനിന്നും മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയിട്ടുണ്ട് എന്നും ഫയർ ബ്രിഗേഡ് ഒഫീഷ്യൽസ് വ്യക്തമാക്കി. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
 
അപ്പാർട്ട്‌മെന്റിൽ സ്ഥാപിച്ച ഒരു എസിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. പെൺക്കുട്ടിയുടെ മുറിയിൽ കണ്ടെത്തിയ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടിനകത്ത് സൂക്ഷിച്ച കുടിവെള്ളം മോഷണം പോയി; പരാതിയുമായി ഗൃഹനാഥൻ