ഇക്കണോമി സ്മാർട്ട്ഫോൺ ക്യാറ്റഗറിയിൽ മറ്റൊരു സ്മാർട്ട്ഫോണിനെ കൂടി പുറത്തിറക്കി ചൈനീസ് സ്മാർട്ട്ഫൊൺ നിർമ്മാതാക്കളായ വൺപ്ലസ്. നോർഡ് സീരിസിൽ N10. N100 മോഡലുകളെയാണ് വൺപ്ലസ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഇതിൽ N100 എന്ന മോഡൽ 15,000 രൂപയ്ക്കുള്ളിൽ വാങ്ങാവുന്ന സ്മാർട്ട്ഫോണാണ്. അടുത്തിടെയാണ് വൺപ്ലസ് നോർഡ് ഇന്ത്യൻ വിപണിയിലെത്തിയത്. എന്നാൽ നോർഡ് സീരീസിനെ ഈ പുതിയ പതിപ്പുകൾ എപ്പോൾ ഇന്ത്യൻ വിപണിയിലെത്തും എന്നത് വ്യക്തമല്ല
വൺപ്ലസ് നോർഡ് N100 ഫീച്ചറുകൾ
6.52 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത് 1600x720 ആണ് പിക്സൽ റെസല്യൂഷൻ. ഗൊറില്ല ഗ്ലാസ് 3യുടെ സംരക്ഷണവും ഡിസ്പ്ലേയ്ക്ക് നൽകിയിയ്ക്കുന്നു. 4 ജിബി റാം 64 ജിബി വേരിയന്റിലാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തിയിരിയ്ക്കുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 250 ജിബി വരെ എക്സ്റ്റെൻഡ് ചെയ്യാം.
13 മെഗാപിക്സൽ പ്രൈമറി സെൻസർ, രണ്ട് മെഗാപിക്സൽ വീതമുള്ള മറ്റു രണ്ടു സെൻസറുകൾ എന്നിവ അടങ്ങിയതാണ് റിയർ ക്യാമറ, 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വൽകോമിന്റെ സ്നാപ്ഡ്രാഗൺ 460 പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ളതാണ് ഒഎസ്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്കുന്നത്.