Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലെ മികച്ച നെറ്റ്‌വർക്ക് വേഗത: പുരസ്‌കാരം സ്വന്തമാക്കി ഐഡിയ വോഡഫോൺ

ഇന്ത്യയിലെ മികച്ച നെറ്റ്‌വർക്ക് വേഗത: പുരസ്‌കാരം സ്വന്തമാക്കി ഐഡിയ വോഡഫോൺ
, വ്യാഴം, 28 ഒക്‌ടോബര്‍ 2021 (20:53 IST)
ഇന്ത്യയിൽ ഏറ്റവും വേഗം കൂടിയ മൊബൈൽ ഇന്റർനെറ്റ് സേവനത്തിനുള്ള അവാർഡ് വോഡഫോൺ ഐഡിയ സ്വന്തമാക്കി. ആഗോള ടെസ്റ്റിംഗ് കമ്പനിയായ ഊകലയുടെ (Ookla) അവാര്‍ഡാണ് 'വി'ക്ക് ലഭിച്ചത്. 2021ലെ ആദ്യത്തെ രണ്ട് പാദങ്ങളിലെ സ്പീഡ് ടെസ്റ്റ് ഇന്‍റലിജന്‍സ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം.
 
ഊകല പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 'വി' നെറ്റ്വര്‍ക്ക് ശരാശരി വേഗം 16.10 എംബിപിഎസ് ആണ്. രണ്ടാം സ്ഥാനത്തുള്ള ജിയോയ്‌ക്ക് 13.98 എംബി‌പിഎസ് ആണ് വേഗത. 13.83 എംബി‌പിഎസ് വേഗതയുമായി എയർടെല്ലാണ് മൂന്നാമത്.
 
ഐഒഎസ്, ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ നിന്നും ലഭ്യമായ 1.9 കോടി ഡാറ്റയും ഈ ടെസ്റ്റിനായി പരിഗണിച്ചതായി ഊകല പറയുന്നു.  കഴിഞ്ഞ നിരവധി ത്രൈമാസങ്ങളായി വി ഏറ്റവും വേഗമേറിയ 4ജി അനുഭവം ലഭ്യമാക്കിക്കൊണ്ടിരിക്കുകയണെന്ന് വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്‌ല പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിനിബസ് തോട്ടിലേക്ക് മറിഞ്ഞ് 11പേര്‍ക്ക് ദാരുണാന്ത്യം