ഷവോമിയ്ക്കും റിയൽമിയ്ക്കും പിന്നാലെ സ്മാർട്ട് ടിവി വിപണിയിലേക്ക് ഓപ്പോയും, ആദ്യ സ്മാർട്ട് ടിവി ഈ വർഷം തന്നെ !

ചൊവ്വ, 10 മാര്‍ച്ച് 2020 (16:27 IST)
ഷവോമിക്കും റിയൽമിക്കും പിന്നാലെ സ്മാർട്ട് ടിവികൾ വിപണിയിലെത്തിക്കാൻ ഓപ്പോയും. സ്മാർട്ട് ടിവി ലൈനപ്പ് അധികം വൈകാതെ ഒപ്പോ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം രണ്ടാം പകുതിയിൽ തന്നെ ഓപ്പോ സ്മാർട്ട് ടിവികൾ വിപണിയിലെത്തിയേക്കും. 
 
സ്മാർട്ട്‌ഫോണുകൾക്ക് പുറമെ എൻ‌കോ ഫ്രീ ടി‌ഡബ്ല്യുഎസ് ഇയർബഡ്സ്, ഓപ്പോ വാച്ച് എന്നിവ പുറത്തിറക്കി ഓപ്പോ തങ്ങളുടെ വിപണി വിപുലപ്പെടുത്തിയിരുന്നു. 2020ന്റെ രണ്ടാം പകുതിയിൽ പുതിയ ടിവി ലൈനപ്പ് ആരംഭിക്കുമെന്ന് ഓപ്പോ വൈസ് പ്രസിഡന്റും എമർജിംഗ് മൊബൈൽ ടെർമിനൽ ബിസിനസ് പ്രസിഡന്റുമായ ലിയു ബോയാണ് വ്യക്തമാക്കിയത്.
 
എന്നാൽ ഓപ്പോ പുറത്തിറക്കുന്ന സ്മാർട്ട് ടിവികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. കൂടുതൽ സ്മർട്ട് ഇലക്രിക് ഉപകരങ്ങൾ പുറത്തിറക്കാണ് ഓപ്പോ ലക്ഷ്യംവക്കുന്നത്. സ്മാർട്ട്ഫോണുകളുമായി ഇന്ത്യയിലെത്തി പിന്നീട് സ്മാർട്ട് ടിവികളിലും ഷവോമി വിപണി കീഴടക്കി. റിയൽമിയും സ്മാർട്ട് ടിവികൾ വിപണിയിൽ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബിന്ദു പണിക്കരും ഇടവേള ബാബുവും കൂറുമാറിയപ്പോൾ മൊഴിയിൽ ഉറച്ച് കുഞ്ചാക്കോ ബോബൻ