Select Your Language

Notifications

webdunia
webdunia
webdunia
webdunia

വർക്ക് ഫ്രം ഹോം സ്ഥിരമാകുന്നത് ജീവനക്കാരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് സത്യ നാദല്ലെ

വർക്ക് ഫ്രം ഹോം സ്ഥിരമാകുന്നത് ജീവനക്കാരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് സത്യ നാദല്ലെ
, ചൊവ്വ, 19 മെയ് 2020 (07:35 IST)
വീടുകളിൽ നിന്നും സ്ഥിരമായി ജോലി ചെയ്യേണ്ടിവരുന്നത് ജീവനക്കാരുടെ മാനസിക ആരോഗ്യത്തെയും സാമൂഹിക ഇടപെടലിനെയും സാരമായി ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലെ.ട്വിറ്റര്‍ ജീവനക്കാര്‍ക്ക് സ്ഥിരമായി വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സത്യ നാദെല്ലെയുടെ പ്രതികരണം.
 
ഒക്ടോബര്‍ വരെ വീടുകളില്‍ നിന്നും ജോലി ചെയ്യാനുള്ള അനുമതിയാണ് മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് ന.ൽകിയിട്ടുള്ളത്. ഓരോ ഇടങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുന്ന മുറയ്‌ക്ക് ജീവനക്കാർ ഓഫീസിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്നും സത്യ നാദല്ലെ പറഞ്ഞു.നേരത്തെ ടെക് ബീമന്മാരായ ഗൂഗിളും ആപ്പിളും ജീവനക്കാര്‍ക്ക് ഈ വര്‍ഷാവസാനം വരെ വര്‍ക്ക് ഫ്രെം ഹോം സൌകര്യം ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,20,135 ആയി, രോഗമുക്തി നേടിയവരുടെ എണ്ണം 19 ലക്ഷം കടന്നു