Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

വാട്ട്‌സാപ്പ് വെബ് വഴി ഇനി ചിത്രങ്ങൾ എഡിറ്റ് ചെയ്യാം: പുതിയ ഫീച്ചർ ഇങ്ങനെ

വാട്ട്‌സാപ്പ്
, ചൊവ്വ, 31 ഓഗസ്റ്റ് 2021 (20:13 IST)
മെസ്സേജിങ് സോഫ്‌റ്റ്‌വെയർ എന്ന രീതിയിൽ വലിയ രീതിയിൽ ജനപ്രീതിയുള്ള ആപ്പ്ളിക്കേഷനാണ് വാട്ട്‌സാപ്പ്. ആദ്യകാലങ്ങളില്‍ മൊബൈല്‍ ഫോണില്‍ മാത്രം ഉപയോഗിക്കാന്‍ സാധിച്ചിരുന്ന വാട്സാപ്പ് ഇപ്പോള്‍ ഡെസ്‌ക്ടോപ്പിലും ലഭ്യമാണ്. ഫോൺ പതിപ്പിൽ നിന്നും വ്യത്യസ്‌തമായി ഡെസ്‌ക്‌ടോപ്പ് പതിപ്പിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
 
ഓഡിയോകളുടെ വേഗത ത്വരിതപ്പെടുത്തല്‍, ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ഫോട്ടോകളും വീഡിയോയും അയയ്ക്കുന്നത് പോലുള്ള സവിശേഷതകള്‍ ഫോണിലേത് പോലെ ഡെസ്‌ക്‌ടോപ്പ് വേർഷനിലും ലഭ്യമാണ്. അതിനൊപ്പം ഫോട്ടോ എഡിറ്റിംഗ് സവിശേഷത കൂടി ഇപ്പോൾ വാട്ട്‌സാപ്പ് വെബിൽ ലഭ്യമാണ്.
 
ഇതോടെ ഡെസ്‌ക്ടോപ്പ് പതിപ്പില്‍ നിന്ന് ഫോട്ടോകള്‍ അയയ്ക്കുന്നതിന് മുമ്പ് ഫോൺ വേർഷന് സമാനമായി ഉപയോക്താക്കള്‍ക്ക് എഡിറ്റു ചെയ്യാന്‍ സൗകര്യം ലഭിക്കും.നിലവിലുള്ള ചിത്രത്തിന്റെ മുകളില്‍ വരകള്‍ വരയ്ക്കാനും സ്റ്റിക്കറുകളും ഇമോജികളും ചേര്‍ക്കാനും ഇതോടെ വാട്ട്‌സാപ്പ് വെബിലൂടെയും സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് നടുറോഡില്‍ വച്ച് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി