48 എംപി ക്യാമറ, സ്നാപ്ഡ്രാഗൺ 662 പ്രൊസസർ, 6,000 എംഎഎച്ച് ബാറ്ററി; പോക്കോ എം3 ഇന്ത്യൻ വിപണിയിൽ

Webdunia
വ്യാഴം, 4 ഫെബ്രുവരി 2021 (12:34 IST)
ബഡ്ജറ്റ് സ്മർട്ട്ഫോൺ എം2 വിന്റെ പരിഷ്കരിച്ച പതിപ്പ് എം3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് പോക്കോ. കുറഞ്ഞ വിയിൽ ലഭ്യമാകുന്ന മികച്ച ബഡ്ജെറ്റ് സ്മാർട്ട്ഫോൺ ആയാണ് എം‌3 യെ പോക്കോ വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. റെഡ്മിയുടെ 9 പ്രൈം മോഡലിന്റെ റീബാഡ്ജ് പതിപ്പായാണ് എം2 എത്തിയത് എങ്കിൽ വലിയ മാറ്റങ്ങളൊടെയാണ് പോക്കോ എം3 വിപണിയിലെത്തുന്നത്. 6 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പുകലിൽ എത്തിയിരിയ്കുന്ന സ്മാർട്ട്ഫോണിന്റെ പ്രാരംഭ പതിപ്പിന് 10,999 രൂപയാണ് വില, ഉയർന്ന വകഭേദത്തിന് 11,999 രൂപ നൽകണം. 
 
6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് നോച്ച് ഡ്സ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്.
48 മെഗാപിസൽ പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറയാണ് സ്മാർട്ട്ഫോണിൽ ഉണ്ടാവുക. 2 എംപി മാക്രോ, 2 എംപി ഡെപ്ത് എന്നിവയാണ് ട്രിപ്പിൽ റിയർ ക്യാമറയിലെ മറ്റു സെൻസറുകൾ. 8 എംപിയാണ് സെൽഫി ക്യാമറ.  പവർ ബട്ടണിൽ തന്നെയാണ് ഫിംഗർ പ്രിന്റ് സെൻസറിന്റെ സ്ഥാനം. പ്രൊസസറിലാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ക്വാൽകോമിന്റെ സ്നാൻപ്ഡ്രാഗൺ 662 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുക. എം2വില്‍ മീഡിയടെക്കിന്റെ​ഹീലിയോ ജി80 ആയിരുന്നു ചിപ്പ്‌സെറ്റ്. 18W ഫാസ്റ്റ്​ ചാര്‍ജിങ്ങ് സംവിധാനമുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു സവിശേഷത. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments