Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇന്ത്യയുടെ നേട്ടങ്ങൾ ഭയപ്പെടുത്തുന്നില്ല, നാല് ടെസ്റ്റുകളും ജയിയ്ക്കാനുള്ള ആയുധങ്ങൾ സജ്ജം'

'ഇന്ത്യയുടെ നേട്ടങ്ങൾ ഭയപ്പെടുത്തുന്നില്ല, നാല് ടെസ്റ്റുകളും ജയിയ്ക്കാനുള്ള ആയുധങ്ങൾ സജ്ജം'
, വ്യാഴം, 4 ഫെബ്രുവരി 2021 (11:51 IST)
ചെന്നൈ: ഇന്ത്യൻ മണ്ണിൽ ഇന്ത്യയ്ക്കുള്ള മികച്ച റെക്കോർഡുകൾ തങ്ങളെ ഭയപ്പെടുത്തുന്നില്ല എന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ഇന്ത്യയ്ക്കായിരിയ്കൂം ആക്കാര്യത്തിൽ കൂടുതൽ സമ്മർദ്ദം എന്നാണ് ഇംഗ്ലണ്ട് നായകന്റെ പക്ഷം. ഇന്ത്യയ്ക്കെതിരെ നാലു ടെസ്റ്റും ജയിയ്ക്കാനുള്ള ആയുധങ്ങൾ സജ്ജമാണെന്നും ജോ റൂട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'ഇന്ത്യയിൽ ടീം ഇന്ത്യയ്ക്ക് വലിയ റെക്കോർഡുകൾ ഉണ്ട്. അതിൽ ഭയമില്ല. ഇന്ത്യയ്ക്ക് മുകളിലാണ് കൂടുതൽ സമ്മർദ്ദം വരിക.
 
സ്വന്തം നാട്ടിൽ നേടിയ വലിയ റെക്കോര്‍ഡുകള്‍ നിലനിര്‍ത്തുക എന്നത് ഇന്ത്യക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം സൃഷ്ടിയ്ക്കും. ഇതൊരു വലിയ പരമ്പര തന്നെയാണ്. ഇന്ത്യയിലെത്തി എത്തി ജയം നേടുക എന്നത് പ്രയാസകരം തന്നെ. എന്നാല്‍ ഞങ്ങളെ അത് ഒട്ടും ഭയപ്പെടുത്തുന്നില്ല. നാല് ടെസ്റ്റുകളൂം ജയിക്കാനുള്ള ആയുധങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്.' ജോ റൂട്ട് പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തണം എങ്കിൽ ഈ പരമ്പരയിൽ മികച്ച വിജയം ഇരു ടീമുകൾക്കും അനിവാര്യമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇത് ഇന്ത്യയാണ്, ഇവിടെ വിലസാമെന്ന് കരുതേണ്ട: ഇംഗ്ലണ്ട് താരങ്ങൾക്ക് മുനന്നറിയിപ്പ്'