Select Your Language

Notifications

webdunia
webdunia
webdunia
webdunia

നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ: സച്ചിന്റെ ട്വീറ്റിനെതിരെ പ്രശാന്ത് ഭൂഷൺ

നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ: സച്ചിന്റെ ട്വീറ്റിനെതിരെ പ്രശാന്ത് ഭൂഷൺ
, വ്യാഴം, 4 ഫെബ്രുവരി 2021 (10:04 IST)
ഡൽഹി: കർഷക സമരത്തെ പിന്തുണച്ച അന്താരാഷ്ട്ര സെലിബ്രിറ്റികളെ വിമർശിച്ച് രംഗത്തെത്തിയ സച്ചിൻ ടെണ്ടുൽക്കറെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ എന്നാണ് സച്ചിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രശാന്ത് ഭൂഷൻ കുറിച്ചത്. 'പ്രതിഷേധിയ്ക്കുന്ന കർഷകർക്ക് ജലവും വൈദ്യുതിയും ഇന്റർനെറ്റും ഇല്ലാതാക്കിയപ്പോഴും ബിജെപി ഗുണ്ടകൾ കർഷകർക്ക് നേരെ കല്ലെറിഞ്ഞപ്പോഴും ഈ വമ്പൻ സെലിബ്രിറ്റികൾ മൗനത്തിലായിരുന്നു. റിഹാനയും ഗ്രെറ്റയുമെല്ലാം കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ അവർ പെട്ടന്ന് മൗനം വെടിഞ്ഞു. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ' പ്രശാന്ത് ഭുഷൻ ട്വീറ്റ് ചെയ്തു, 
 
പുറത്തുള്ളവർ വെറും കാഴ്ചക്കാർ മാത്രമാണെന്നും തീരുമാനങ്ങൽ ഇന്ത്യ തന്നെ കൈക്കൊള്ളുമെന്നുമായിരുന്നു അന്താരാഷ്ട്ര തലങ്ങളിൽനിന്നുമുള്ള വിമർശനം ചെറുക്കുന്നതിനായി കേന്ദ്ര മന്ത്രിമാർ ആരംഭിച്ച ഇന്ത്യൻ ടുഗെതർ എന്ന ഹാഷ്ടാഗോടെ സച്ചിന്റെ ട്വീറ്റ്. 'ഇന്ത്യയുടെ പരാമാധികാരത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പുറത്തുള്ളവർ കാഴ്ചക്കാർ മാത്രമാണ്, അവർ ഈ സിസ്റ്റത്തിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ എടുക്കുന്നത് തന്നെയാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയിൽ ഒന്നിച്ചുനിൽക്കാം' എന്നായിരുന്നു സച്ചിന്റെ ട്വീറ്റ് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഴുപതുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു