Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭിന്നിപ്പും സ്പർധയും ഉണ്ടാക്കുന്ന ചർച്ചക‌ൾ, ക്ലബ് ഹൗസ് റൂമുകൾ നിരീക്ഷിക്കാൻ പോലീസ്

ഭിന്നിപ്പും സ്പർധയും ഉണ്ടാക്കുന്ന ചർച്ചക‌ൾ, ക്ലബ് ഹൗസ് റൂമുകൾ നിരീക്ഷിക്കാൻ പോലീസ്
, ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (12:35 IST)
സമൂഹമാധ്യമങ്ങളിലെ ചർച്ചാവേദിയായ ക്ലബ് ഹൗസ് പോലീസ് നിരീക്ഷിക്കുന്നു.  മതസ്പർദ്ധ വളർത്തുന്ന ചർച്ചകളും ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ചർച്ചകളും സംഘടിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഡിജിപി സൈബർ പൊലീസിന് നിർദ്ദേശം നൽകി. വിവിധ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കുന്നതിലൂടെ വളരെ വേഗം ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ക്ലബ്‌ഹൗസ്.
 
ആദ്യഘട്ടത്തിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മക‌ളുടെയും ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും സെക്സ് ചാറ്റുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത് വർധിച്ചതായാണ് റിപ്പോട്ട്. ചർച്ചകൾ വഴിതെറ്റുകയും പോർവിളിയും അസഭ്യവും ക്ലബ് ഹൗസുകളിൽ ഉണ്ടാകുന്നു. ലൈംഗിക ചുവയുള്ള ചർച്ചകള്‍ പിന്നീട് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നുവെന്നും പോലീസ് കണ്ടെത്തി.
 
ഇത്തരം ചർച്ചകളിൽ വിദ്യാർത്ഥികളും പ്രായപൂർപൂർത്തിയാകാത്തവരും പങ്കെടുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്ലബ്‌ ഹൗസിന് മേലുള്ള നിരീക്ഷണം ശക്തമാക്കുന്നത്.കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ പി-ഹണ്ടെന്ന പേരിൽ പൊലീസ് നിരീക്ഷണമുണ്ട്. ഇതേ മാതൃകയിലാണ് ക്ലബ് ഹൗസുകളെയും നിരീക്ഷിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂവാറില്‍ രാത്രി മൂത്രമൊഴിക്കാന്‍ ഇറങ്ങിയെ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു